long time sitting Pexels
Health

നിവർന്നിരിക്കുന്നതും നട്ടെല്ലിന് പ്രശ്നമാണ്, എങ്ങനെ ശരിയായി ഇരിക്കാം?

നട്ടെല്ലിന് ആയാസമുണ്ടാകാത്ത രീതിയിൽ എങ്ങനെ ശരിയായി ഇരിക്കാമെന്നതാണ് പലരുടെയും ചോദ്യം.

സമകാലിക മലയാളം ഡെസ്ക്

ജോലിയിലെ സമ്മർദവും പണി തീർക്കാനുള്ള തിടുക്കവും കാരണം മണിക്കൂറുകളോളം കസേരയിൽ ഓരേ ഇരുപ്പ് തുടരേണ്ടി വരുന്നവരുണ്ട്. എന്നാൽ ഈ ഇരുപ്പ് ഏറ്റവും ബാധിക്കുക നമ്മുടെ നട്ടെല്ലിനെയാണ്. നിവർന്നിരിക്കുന്നതാണ് നട്ടെല്ലിന് നല്ലതെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്, എന്നാൽ ആ ധാരണ തെറ്റാണെന്ന് വ്യക്തമാക്കുകയാണ് മുംബൈയിൽ നിന്നുള്ള ഓർത്തോപീഡിയാക് സർജൻ ഡോ. മനന്‍ വോറ.

ഈ ഇരുപ്പ് ശരിയാണോ?

നട്ടെല്ലിന് ആയാസമുണ്ടാകാത്ത രീതിയിൽ എങ്ങനെ ശരിയായി ഇരിക്കാമെന്നതാണ് പലരുടെയും ചോദ്യം. കുനിഞ്ഞിരിക്കുന്നവരും നിവർന്നിരിക്കുന്നവരുമുണ്ട്, ഇതിൽ മികച്ച പൊസ്ചർ ഏതാണെന്ന് ചോദിച്ചാൽ ഇവ രണ്ടും തെറ്റായ രീതിയാണെന്ന് ഡോ. വോറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

നിൽക്കുമ്പോഴുള്ളതിനേക്കാൾ നട്ടെല്ലിന് സമ്മർദം ഉണ്ടാകുന്നത് ഇരിക്കുമ്പോഴാണ്. ദീർഘനേരം കുനിഞ്ഞിരിക്കുമ്പോഴും നിവർന്നിരിക്കുമ്പോഴും നട്ടെല്ലിന് ആയാസം വർധിക്കുന്നു. മികച്ച പോസ്ചർ എന്ന് പറയപ്പെടുന്ന രീതിയിൽ നിവർന്നിരിക്കുമ്പോൾ കോർ പേശികൾ നിരന്തരം പിരിമുറുക്കത്തിലാകുന്നതു കൊണ്ട് നട്ടെല്ലിന്റെ കംപ്രഷൻ വർധിക്കുന്നു. കുനിഞ്ഞിരിക്കുമ്പോൾ നട്ടെല്ലിന്റെ സ്വാഭാവിക വക്രതയിൽ മാറ്റം വരുത്തുകയും ഡിസ്ക് സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു.

അതായത്, പോസ്ചറിനെക്കാൾ ദൈർഘ്യമാണ് പ്രധാനം. ഏത് രീതിയിലും ദീർഘനേരം ഇരുപ്പ് തുടർന്നാൽ അത് നട്ടെല്ലിനെ ബാധിക്കും. നട്ടെല്ല് നിങ്ങൾക്ക് ചലിക്കാൻ വേണ്ടിയുള്ളതാണ്. ദീഘനേരം ഓരേ ഇരുപ്പ് തുടരുന്നത് സമ്മർദം വർധിപ്പിക്കും. നല്ല പുറം പിന്തുണയോടെ അൽപ്പം ചാരിയിരിക്കുന്ന സ്ഥാനം സാധാരണയായി നട്ടെല്ലിൽ ആയാസം കുറയ്ക്കുന്നു. കൂടുതൽ നേരം ആ രീതിയിൽ ഇരിക്കുന്നതും പ്രശ്നമാണ്.

ദീഘനേരമുള്ള ഇരുപ്പ് ഒഴിവാക്കി, ഇടയ്ക്ക് ബ്രേക്ക് എടുക്കാം. ചെറിയ നടത്തം, സ്ട്രെച്ചിങ് എന്നിവ നട്ടെല്ലിന് ആയാസം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

What is the ideal sitting posture? how different postures affect spine health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ പൊരുത്തക്കേട്, നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷത്തിന്റെ ബില്‍; യോഗം വിളിച്ച് ദേവസ്വം ബോര്‍ഡ്

പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം

പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

'മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണ് നിങ്ങൾക്ക് കൂടുതലിഷ്ടമെന്ന് കേട്ടിട്ടുണ്ട്; സൈഡിൽ അച്ചാർ ആയി ഞാനും കൂടി ഇരുന്നോട്ടെ'

ആരാണ് പ്രഭാവതി അമ്മ?; ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ 'മിന്നല്‍ പ്രഭ'യെ കുറിച്ച്‌ ജോയ് മാത്യു പറയുന്നു

SCROLL FOR NEXT