Diabetes, sugar test File
Health

ഉറക്കം ഉണർന്ന ഉടനെയാണോ, ഭക്ഷണത്തിന് ശേഷമാണോ ഷുഗർ പരിശോധിക്കേണ്ടത്?

പരിശോധനയുടെ കൃത്യ രണ്ട് മണിക്കൂർ മുൻപ് സാധാരണ കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കുക.

സമകാലിക മലയാളം ഡെസ്ക്

ക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നത് പ്രധാനമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താനും അത് സാധാരണ പരിധിക്കുള്ളിലാണോ എന്ന് മനസിലാക്കാനുമാണ്. ഒരിക്കൽ പ്രമേഹം സ്ഥിരീകരിച്ചാൽ, ചികിത്സയുടെ ഭാഗമായി പതിവായി ഷുഗർ നില പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഷു​ഗർ പരിശോധനയിൽ പലരിലും ഉള്ള സംശയമാണ് രാവിലെ ഉറക്കം ഉണർന്ന ഉടനെയാണോ അതോ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണോ രക്തം പരിശോധിക്കേണ്ടതെന്ന്.

അത്താഴം കഴിഞ്ഞ് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഭക്ഷണം കഴിക്കുകയോ മധുരമുള്ള പാനീയങ്ങൾ കുടിക്കുകയോ ചെയ്യാതെ രാവിലെ ഉണർന്നതിന് പിന്നാലെ ഷു​ഗർ ടെസ്റ്റ് ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു മനസിലാക്കാനും മരുന്നുകൾ ​ഗ്ലൂക്കോസിന്റെ അളവു എത്രത്തോളം നിയന്ത്രിക്കുന്നുവെന്ന് മനസിലാക്കാനും സഹായിക്കും. അതേസമയം, ഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ എത്രത്തോളം വർധനവുണ്ടാക്കുന്നു എന്ന് മനസിലാക്കാൻ പ്രഭാതഭക്ഷണം കഴിഞ്ഞ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

പ്രഭാത ഭക്ഷണത്തിന് മുൻപ് പ്രമേഹ രോ​ഗികൾ കർശനമായി ഷു​ഗർ ടെസ്റ്റ് നടത്തണം. പരിശോധനയ്ക്ക് മുൻപ് ചായ, കാപ്പി, ജ്യൂസുകൾ, മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കണം. വെള്ളം മാത്രം കുടിക്കാവുന്നതാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞിട്ടാണ് പരിശോധിക്കുന്നതെങ്കിൽ, പരിശോധനയുടെ കൃത്യ രണ്ട് മണിക്കൂർ മുൻപ് സാധാരണ കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കുക.

അമിതമായി കഴിക്കുകയോ തീരെ കുറക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന സമയം കുറിച്ചുവെക്കുക. കൃത്യം രണ്ട് മണിക്കൂർ കഴിയുമ്പോൾ തന്നെ പരിശോധന നടത്തുക. ഈ രണ്ട് മണിക്കൂർ ഇടവേളയിൽ വെള്ളം കുടിക്കാം. എന്നാൽ മറ്റ് ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കാൻ പാടില്ല.

എല്ലാ ദിവസവും ഓരേ സമയം പരിശോധന നടത്താൻ ശ്രമിക്കുന്നതാണ് കൃത്യമായ പുരോ​ഗതി മനസിലാക്കാൻ മികച്ചത്. ഒരു ദിവസം രാവിലെ ഏഴ് മണിക്കും അടുത്ത ദിവസം ഒൻപത് മണിക്കുമാണ് ഫാസ്റ്റിങ് ഷുഗർ പരിശോധിക്കുന്നതെങ്കിൽ രണ്ട് ദിവസത്തെ അളവുകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാം.

ഭക്ഷണം കഴിഞ്ഞുള്ള പരിശോധന കൃത്യമായി രണ്ട് മണിക്കൂർ കഴിയുമ്പോൾ തന്നെയായിരിക്കണം. ഈ സമയം തെറ്റിയാൽ അളവിൽ വലിയ വ്യത്യാസം വരും. ഇത് തെറ്റായ ചികിത്സാ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ഡോക്ടർക്ക് ഷുഗർ ചാർട്ട് നൽകുമ്പോൾ എല്ലാ ദിവസവും ഒരേ സമയത്ത് എടുത്ത റീഡിങ്ങുകളാണെങ്കിൽ ഡോക്ടർക്ക് നിങ്ങളുടെ ചികിത്സയുടെ പുരോഗതി എളുപ്പത്തിൽ വിലയിരുത്താനും ആവശ്യമെങ്കിൽ മരുന്നുകളുടെ ഡോസ് ക്രമീകരിക്കാനും കഴിയും.

Sugar test: What is the right time to check sugar in blood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

101 കിലോയില്‍ നിന്നും 71 കിലോയിലേക്ക്; സിമ്പുവിന്റെ മാറ്റത്തിന് പിന്നില്‍; വെളിപ്പെടുത്തി താരം

മയക്കുമരുന്ന് വാങ്ങാൻ സുഹൃത്തിന്റെ പാസ്​പോർട്ട്​ ഉപയോഗിച്ചു; യുവതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ദുബൈ കോടതി

സുരേഷ് ഗോപിക്ക് സിനിമാ നടന്റെ 'ഹാങ്ങോവര്‍', രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി

നിങ്ങൾക്ക് ടെൻഷൻ തലവേദന ഉണ്ടോ? എങ്കിൽ ഇവ ചെയ്യൂ

SCROLL FOR NEXT