Public Toilet Pexels
Health

ടെൻഷൻ അടിച്ചാൽ അപ്പോൾ മൂത്രമൊഴിക്കണം, ടോയ്ലറ്റ് ശീലങ്ങളും തലച്ചോറും തമ്മിൽ

തലച്ചോർ ഉയർന്ന് പ്രവർത്തിക്കുന്നതിനെ തു‌ടർന്ന് മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികൾ ബോധപൂർവം മൂത്രമൊഴിക്കൽ നിയന്ത്രിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ ടെൻഷൻ അടിച്ചാൽ അപ്പോൾ വാഷ്റൂമിൽ പോകണം. ടാപ്പ് തുറക്കുന്ന ശബ്ദം കേട്ടാൽ മൂത്രമൊഴിക്കാൻ തോന്നുക... ഇതൊക്കെ നമ്മുടെ തലച്ചോറും ടോയ്ലറ്റ് ശീലങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്. വെറും ശാരീരിക പ്രക്രിയ എന്നതിനെക്കാൾ മലമൂത്ര വിസർജനം സങ്കീര്‍ണ്ണമായ നാഡീവ്യൂഹ സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്റര്‍നാഷണല്‍ ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു.

തലച്ചോർ ഉയർന്ന് പ്രവർത്തിക്കുന്നതിനെ തു‌ടർന്ന് മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികൾ ബോധപൂർവം മൂത്രമൊഴിക്കൽ നിയന്ത്രിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മൂത്രമൊഴിക്കലിനെ ശാരീരികമായ ഒരു പ്രവൃത്തിയെന്ന പോലെ തന്നെ വൈകാരികമായ ഒരു പ്രവൃത്തിയാക്കിയും മാറ്റുന്നു. കാലക്രമേണ, ഈ കഴിവ് മൂത്രമൊഴിക്കുമ്പോൾ സ്വകാര്യത വേണമെന്ന ആവശ്യത്തിലേക്ക് നയിച്ചു.

ഇതേ സ്വകാര്യത വേണമെന്ന തോന്നലാണ് നമ്മെ പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്നും അകറ്റുന്നത്. പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കേണ്ട അവസ്ഥ നമ്മിൽ സമ്മർദവും അസ്വസ്ഥതയും ഉണ്ടാക്കുന്നത് വെറും ലജ്ജയല്ല, അതൊരു മാനസിക പ്രതിഭാസമാണ്. നമ്മളെ ആരെങ്കിലും നിരീക്ഷിക്കുന്നുവെന്ന് തോന്നുമ്പോള്‍ തലച്ചോറിന്റെ ത്രഡ് റെസ്പോൺസ് (threat responce) ആക്ടീവാകുകയും മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പേശികള്‍ അനിയന്ത്രിതമായി മുറുകുകയും ചെയ്യുന്നുവെന്ന് ന്യൂറോളജിക്കല്‍ ഗവേഷണം പറയുന്നു.

ടെൻഷൻ അടിക്കുമ്പോൾ വാഷ് റൂമിലേക്ക് ഓടുന്നതിന് പിന്നിലെ കാരണവും ഇതേ പ്രതിഭാസം മൂലമാണെന്നും പഠനം പറയുന്നു. ജെഎംഐആര്‍ റിസര്‍ച്ച് പ്രോട്ടോകോളില്‍ നിന്നുള്ള കണ്ടെത്തലുകളും മറ്റ് ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത് ആധുനിക ജോലികളിലെ രീതികള്‍ അതായത് ഷിഫ്റ്റ് വര്‍ക്കുകള്‍, നീണ്ട ജോലി സമയങ്ങള്‍, രാത്രികാല ഷിഫ്റ്റുകള്‍, ഇടവേളകളില്ലാത്ത ജോലിക്രമങ്ങള്‍ ഇതൊക്കെ ആളുകളുടെ ദഹനം ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ ബാലന്‍സ് ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

ക്രമരഹികമായ ജോലിസമയം ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം(IBS), വയറിളക്കം, വിട്ടുമാറാത്ത മലബന്ധം തുടങ്ങിയ ഗട്ട് -ബ്രെയിന്‍ ഇന്ററാക്ഷന്‍ (DGBI) വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല ജോലിസമയത്ത് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നത് പലരെയും ശീലങ്ങള്‍ അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതരാക്കുന്നു. ടോയ്‌ലെറ്റ് ശീലങ്ങള്‍ ഇപ്രകാരമായതുകൊണ്ട് പലരും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കുന്നതോ ഒഴിവാക്കുന്നു. കാലക്രമേണ ഈ ശീലങ്ങള്‍ നീര്‍വീക്കം, അണുബാധ, മാനസിക ക്ലേശങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

What your bathroom habits reveal about your brain, stress, and gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT