സമയം നോക്കി വ്യായാമം ചെയ്യാം 
Health

വ്യായാമം ചെയ്യേണ്ടതിന് സമയം നോക്കണോ? നോക്കണമെന്ന് പഠനം

വ്യായാമം ചെയ്യേണ്ട സമയത്തെ കുറിച്ച് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്

സമകാലിക മലയാളം ഡെസ്ക്

വ്യായാമം നമ്മുടെ മാനസിക-ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിന് വളരെ പ്രധാനമാണ്. വ്യായാമക്കുറവ് അമിതവണ്ണത്തിനും ജീവിതശൈലി രോഗങ്ങള്‍ക്കും വഴിതെളിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ സമയം കിട്ടുന്ന പോലെയാണ് പലരും വ്യായാമം ചെയ്യുന്നത്. ചിലര്‍ രാവിലെ, ചിലര്‍ വൈകുന്നേരങ്ങള്‍ തെരഞ്ഞെടുക്കും.

വ്യായാമം ചെയ്യേണ്ട സമയത്തെ കുറിച്ച് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്. എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയില്‍ സിഡ്നി സർവകലാശാലയിലെ ഗവേഷണ സംഘം. വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമം വൈകുന്നേരമാണെന്നാണ് ഗവേഷകര്‍ ഡയബറ്റിസ് കെയർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 30,000 ആളുകളുടെ ഏഴുവര്‍ഷത്തെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

പഠനത്തില്‍ വൈകുന്നേരം ആറു മണി മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ വ്യായാമം ചെയ്യുന്നവരിൽ അകാലമരണത്തിനും ഹൃദ്രാേ​ഗങ്ങൾക്കുമുള്ള സാധ്യത കുറവാണെന്നും പറയുന്നു. ഓസ്ട്രേലിയയിൽ മൂന്നിൽ രണ്ടു പേർ വീതം അമിതവണ്ണം കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അകാലമരണം തുടങ്ങിയവയിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്.

അമിതവണ്ണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം വ്യായാമം തന്നെയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നതിന്റെ ​ഗുണങ്ങളേക്കുറിച്ച് മുന്‍പും പല പഠനങ്ങളും നടന്നിട്ടുണ്ട്. പേശികൾ നല്ല ഊർജസ്വലതയോടെയും ഉണർവോടെയും നിൽക്കുന്ന വൈകുന്നേരങ്ങളാണ് വ്യായാമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നാണ് അമേരിക്കൻ കൗൺസിൽ ഓഫ് എക്സർസൈസ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിവസം മുഴുവനും പലവിധത്തിലുള്ള സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും മിക്കവരും. വൈകുന്നേരങ്ങളിൽ വ്യായാമം ശീലമാക്കുന്നത് ഇത്തരം സമ്മർദങ്ങളെ മറികടന്ന് സുഖകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. തിരക്കുകളെല്ലാം കഴിഞ്ഞിരിക്കുന്ന വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യാനുള്ള സമയം കൂടുതലായിരിക്കും.

വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

  • രാത്രി ഉറങ്ങുന്നതിന് 4-5 മണിക്കൂര്‍ മുന്‍പ് തന്നെ വ്യായാമം പൂര്‍ത്തിയാക്കാം.

  • വ്യായാമത്തിന് മുൻപായി ഒരു പ്രീ വർക്ക്ഔട്ട് മീൽ കഴിക്കാം.

  • സ്ട്രെങ്ത് ട്രെയ്നിങ്, ബോഡിവെയ്റ്റ് എക്സർസൈസുകൾ, കാർഡിയോ വ്യായാമങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ വർക്ക്ഔട്ടുകൾ ചെയ്യുക.

  • വർക്ക്ഔട്ടിനൊപ്പം ആരോഗ്യകരമായ ഡയറ്റും പാലിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT