When should replace pillow Pexels
Health

ഒരു തലയണ എത്ര നാൾ ഉപയോ​ഗിക്കാം? എപ്പോൾ മാറ്റണം?

തലയണ കവർ ബെഡ്ഷീറ്റ് എന്നിവ മാറ്റി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുണ്ടെങ്കിലും തലയണ മാറ്റുന്നതിനെ കുറിച്ച് പലരും ആലോചിക്കാറു പോലുമുണ്ടാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ല തലയണയിൽ വെച്ചുകൊണ്ട് ഉറങ്ങണമെന്നത് നമ്മുടെ ഒരു ശീലമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മൾ അത് കാര്യമായി ശ്രദ്ധിക്കാറില്ല. ഒരിക്കൽ വാങ്ങിയ തലയണ വർഷങ്ങളോളം ഉപയോ​ഗിച്ചുകൊണ്ടേയിരിക്കും. അതിന് സ്ഥനചലനം തന്നെ ചിലപ്പോൾ ഉണ്ടാകണമെന്നില്ല. എന്നാൽ കൃത്യമായ ഇടവേളയിൽ തലയണ മാറ്റേണ്ടത് അത്യാവശ്യമാണെന്ന് വിശദീകരിക്കുകയാണ് ഡോ. കുനാൽ സൂദ്.

എത്ര നാൾ കൂടുമ്പോൾ തലയണ മാറ്റണം

തലയണ കവർ ബെഡ്ഷീറ്റ് എന്നിവ മാറ്റി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുണ്ടെങ്കിലും തലയണ മാറ്റുന്നതിനെ കുറിച്ച് പലരും ആലോചിക്കാറു പോലുമുണ്ടാകില്ല. നമ്മൾ ഉറങ്ങുമ്പോൾ ശരീരത്തിൽ നിന്നുള്ള വിയർപ്പ്, എണ്ണമയം, മൃതകോശങ്ങൾ, അണുക്കൾ എന്നിവ തലയണയിൽ അടിഞ്ഞുകൂടുന്നു. തലയണയിൽ കൊഴിയുന്ന മൃതകോശങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന ഡസ്റ്റ് മൈറ്റുകളുടെ അവശിഷ്ടങ്ങൾ പലരിലും കടുത്ത അലർജിക്ക് കാരണമാകാറുണ്ട്.

രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന മൂക്കടപ്പും തുടർച്ചയായ തുമ്മലുമാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമെന്ന് അദ്ദേഹം പറയുന്നു. പൊടിയും അണുക്കളും അടിഞ്ഞുകൂടുന്നത് മാത്രമല്ല, ഉപയോഗിച്ച് പഴകുമ്പോൾ തലയണയുടെ ആകൃതിയിലും മാറ്റങ്ങൾ ഉണ്ടാകാം. ഇത് തലയ്ക്കും കഴുത്തിനും ലഭിക്കേണ്ട ആവശ്യമായ പിന്തുണ ഇല്ലാതാകുന്നു. പലരിലും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കഴുത്തുവേദനയ്ക്കും സുഖകരമല്ലാത്ത ഉറക്കത്തിനും പിന്നിലെ കാരണം ഇതാകും.

അണുക്കൾ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ തലയണകൾ കൃത്യമായി വൃത്തിയാക്കുന്നതിലൂടെ സാധിക്കും. ഇതിനായി എല്ലാ ആഴ്ചയിലും തലയണ കവറുകൾ കഴുകി ഉപയോഗിക്കാനും, ഏതാനും മാസങ്ങൾ കൂടുമ്പോൾ പറ്റുമെങ്കിൽ തലയണ കഴുകി വൃത്തിയാക്കാനും അദ്ദേഹം നിർദേശിക്കുന്നു. എന്നാൽ അവയുടെ ആകൃതി പൂർണമായും നഷ്ടപ്പെടുമ്പോൾ പഴയവ ഉപേക്ഷിച്ച് പുതിയവ വാങ്ങുക എന്നത് മാത്രമാണ് ഏക പോംവഴി.

തലയണ നിർമിച്ചിരിക്കുന്ന വസ്തുവിനെയും അതിന്റെ ആകൃതി എത്രത്തോളം നിലനിൽക്കുന്നു എന്നതിനെയും ആശ്രയിച്ച്, ഓരോ ഒന്നോ രണ്ടോ വർഷം കൂടുമ്പോഴും പുതിയ തലയണ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ഡോക്ടർ പറയുന്നു. വൃത്തിയുള്ളതും നല്ല സപ്പോർട്ട് നൽകുന്നതുമായ ഒരു തലയണ സുഖകരമായ ഉറക്കത്തിന് മാത്രമല്ല, തികച്ചും ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

When should you replace your pillow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി'

'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ

'സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്'; ലെനയുടെ 'പ്രേതാനുഭവം'

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 'ന്യൂസ്' ഉം 'സ്പേസ് റാണിയും', ചത്തീസ്ഗഡിൽ വിവാദം; തട്ടിപ്പെന്ന് കോൺഗ്രസ്