വൈറ്റ് ടീ 
Health

ഗ്രീന്‍ ടീയില്‍ ഉള്ളതിനെക്കാള്‍ മൂന്നിരട്ടി ആന്‍റിഓക്സിഡന്‍റ്, തടി കുറയാനും വൈറ്റ് ടീ

ഗ്രീൻ ടീയെക്കാൾ ആന്‍റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളം അധികമാണ് വൈറ്റ് ടീയില്‍

സമകാലിക മലയാളം ഡെസ്ക്

ബ്ലാക്ക് ടീ, ​ഗ്രീൻ ടീ, ഹെർബൽ ടീ തുടങ്ങി ഒരു നൂറായിരം വെറൈറ്റി ചായകൾ നമ്മള്‍ പരീക്ഷിക്കുകയും ശീലത്തിന്റെ ഭാ​ഗമാക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതിലൊരു വെറൈറ്റിയാണ് വൈറ്റ് ടീ. തേയിലയുടെ മുള ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീൻ ടീയെക്കാൾ ആന്‍റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളം അധികമാണ് വൈറ്റ് ടീയില്‍. കൂടാതെ സാധാരണ ചായപ്പൊടിയെക്കാള്‍ വൈറ്റ് ടീയിൽ കഫീന്‍റെ അളവു വളരെ കുറവാണ്.

വിദേശ രാജ്യങ്ങളിലാണ് വൈറ്റ് ടീയ്ക്ക് ആരാധകര്‍ ഏറെയും. ചൈനയിലാണ് വൈറ്റ് ടീ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ​വൈറ്റ് ടീയിൽ, കാറ്റെച്ചിൻസ് എന്ന് വിളിക്കപ്പെടുന്ന ഒരു തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളിൽ ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോൾ. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ദഹനത്തെ അഞ്ച് ശതമാനം വരെ കൂട്ടാനും വൈറ്റ് ടീക്ക് കഴിയും.

കാറ്റെച്ചിനുകള്‍ പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടഞ്ഞ്, പോടുകള്‍ ഉണ്ടാകുന്നത് തടയും. വൈറ്റ് ടീ ​​എക്സ്ട്രാക്റ്റിലെ ആൻ്റിഓക്‌സിഡൻ്റുകൾ, വൻകുടലിലെ കാൻസർ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ പോളിഫെനോൾ പോലെയുള്ള തന്മാത്രകള്‍ക്ക് കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വിലയുടെ കാര്യത്തിലും മുന്‍പന്തിയിലാണ് വൈറ്റ് ടീ. 100 ഗ്രാമിന് 1000 രൂപയ്ക്ക് മുകളിലാണ് വില.

വിരിഞ്ഞു വരുന്നതിനു മുന്‍പുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂര്‍വം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്‌സിഡന്റുകള്‍ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറില്‍ നിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT