Sunscreen Pinterest
Health

സൺസ്ക്രീൻ പുരട്ടിയ പിന്നാലെ ചർമം വിയർക്കാറുണ്ടോ? കാരണം...

എണ്ണ, ഡൈമെത്തിക്കോൺ, സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡൈഓക്‌സൈഡ് പോലുള്ള ഒക്ലൂസീവ് ചേരുവകൾ അടങ്ങിയതാണ് മിക്ക സൺസ്ക്രീൻ ഫോർമുലകളും.

Author : സമകാലിക മലയാളം ഡെസ്ക്

ചുട്ടുപൊള്ളുന്ന വെയിലത്ത് സൺസ്ക്രീൻ ഇല്ലാതെ പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. എന്നാൽ സൺസ്ക്രീൻ പുരട്ടിയതിന് തൊട്ടു പിന്നാലെ ചർമം വിയർക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. സൺസ്ക്രീൻ പുരട്ടിയതിന് പിന്നാലെ ചർമം വിയർക്കുന്നത് ഒരു സാധാരണ പരാതിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു, ഇതിൻ്റെ കാരണവും പരിഹാരവും പരിശോധിക്കാം.

സൺസ്ക്രീൻ പുരട്ടുമ്പോഴുണ്ടാകുന്ന ചർമത്തിൻ്റെ പ്രതികരണം, നിങ്ങളുടെ ചർമത്തിന് യോജിക്കാത്ത സൺസ്ക്രീൻ ഫോർമുലകൾ, അമിതമായി സൺസ്ക്രീൻ പുരട്ടുന്നത് ഇതെല്ലാം ചർമം വിയർക്കുന്നതിന് കാരണമാകാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചർമകോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിന് മുൻപ് യുവി രശ്മികളെ പ്രതിഫലിപ്പിക്കുകയോ ആ​ഗിരണം ചെയ്യുകയോ ചെയ്യുന്ന ഒരു സംരക്ഷണ തടസം ഉണ്ടാക്കിക്കൊണ്ടാണ് സൺസ്ക്രീൻ ചർമത്തെ സംരക്ഷിക്കുന്നത്. ഈ പ്രക്രിയയ്ക്കിടെ ചർമത്തിലെ സുഷിരങ്ങൾ താൽക്കാലികമായി അടയാനും ചർമത്തിലെ താപനില നിയന്ത്രണ സംവിധാനം തടസ്സപ്പെടാനും കാരണമാകും.

എണ്ണ, ഡൈമെത്തിക്കോൺ, സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡൈഓക്‌സൈഡ് പോലുള്ള ഒക്ലൂസീവ് ചേരുവകൾ അടങ്ങിയതാണ് മിക്ക സൺസ്ക്രീൻ ഫോർമുലകളും. ഇത് ചർമത്തിന് മുകളിൽ മെഴുക് പോലെ പ്രവർത്തികുന്നു. തൽഫലമായി വിയർപ്പ് ചർമത്തിന്റെ ഉപരിതലത്തിനടിയിൽ അടിഞ്ഞുകൂടുകയും വേ​ഗത്തിൽ പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ചൂടില്ലാത്ത സാഹചര്യത്തിൽ പോലും ഇത് ചർമം വിയർക്കാൻ കാരണമാകുന്നു.

സൺസ്ക്രീനിൽ അടങ്ങിയ ഡൈമെത്തിക്കോൺ പോലുള്ള സിലിക്കണുകളും വെളിച്ചെണ്ണ പോലുള്ള കനത്ത എണ്ണകളും വിയർപ്പിനും സുഷിരങ്ങൾ അടയുന്നതിനും കാരണമാകുന്ന സാധാരണ ഘടകങ്ങളാണ്. അവയുടെ കട്ടിയുള്ള ഘടന ചർമത്തിന്റെ സുഷിരങ്ങളുടെ താപനില നിയന്ത്രണ സംവിധാനത്തെ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നു.

സൺസ്ക്രീൻ പുരട്ടുമ്പോൾ വിയർക്കുന്നത് കുറയ്ക്കാൻ ചില പൊടിക്കൈകൾ

ജെൽ, ലോഷൻ അല്ലെങ്കിൽ മാറ്റ്ഫൈയിങ് സൺസ്ക്രീൻ ഫോർമുലകൾ തിരഞ്ഞെടുക്കുക

ജെൽ, ലോഷൻ ടെക്സ്ചറുകളുള്ള സൺസ്ക്രീനുകളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് കട്ടികുറഞ്ഞതും ഒക്ലൂസീവ് സ്വഭാവം കുറവുള്ളതുമാണ്. 'ഡ്രൈ ടച്ച്' എന്ന ലേബലുള്ള ജെൽ അല്ലെങ്കിൽ ലോഷൻ സൺസ്ക്രീനുകൾക്ക് മുൻഗണന നൽകുക.

ഇത് ചർമത്തെ എണ്ണമയമുള്ളതാക്കാതെ തന്നെ വേ​ഗത്തിൽ പടരും. ഈ ഫോർമുലകളിൽ സാധാരണയായി സുഷിരങ്ങൾ അടയുന്ന എണ്ണകൾ അടങ്ങിയിട്ടില്ല. മുഖക്കുരു സാധ്യതയോ എണ്ണമയമുള്ളതോ ആയ ചർമത്തിന് ഇത് അനുയോ​ജ്യമാണ്.

സൺസ്ക്രീൻ നേർത്തും തുല്യമായും പുരട്ടുക

സൺസ്ക്രീൻ അമിതമായി പ്രയോ​ഗിക്കുന്നത് ഒഴിവാക്കുക. ഇത് വിയർപ്പ് അധികമായി ഒഴുകുന്നതിന് കാരണമാകും. 'ടൂ ഫിം​ഗർ റൂൾ' ഉപയോ​ഗിക്കുന്നത് നല്ലതാണ്. വൈറ്റ് കാസ്റ്റ് ഇല്ലാതാകുന്നതു വരെ ചർമത്തിലേക്ക് സൺസ്ക്രീൻ നന്നായി തേച്ചു പിടിപ്പിക്കുക.

വിയർപ്പിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക

പുറത്തേക്ക് പോകുന്നതിന് 20 മിനിറ്റ് മുൻപ് ചർമത്തിൽ സൺസ്ക്രീൻ പുരട്ടണം. ഇത് ചർമത്തിൽ സൺസ്ക്രീൻ നന്നായി ആ​ഗിരണം ചെയ്യാൻ സഹായിക്കും. സൺസ്ക്രീൻ പുരട്ടുമ്പോൾ തണലുള്ള അല്ലെങ്കിൽ തണുപ്പുള്ള സാഹചര്യത്തിൽ നിൽക്കുക.

ഇതിനിടെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതോ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതോ ഒഴിവാക്കാം. ഇത് ചർമം അമിതമായി വിയർക്കുന്നതിന് കാരണമാകും. അമിതമായ വിയർപ്പിന്റെ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഓരോ 2 മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പുരട്ടുന്നത് ഉറപ്പാക്കുക.

Why do i sweat after applying sunscreen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

മനുഷ്യന്റെ ജീവനെടുക്കും മറൈൻ ടോക്‌സിനുകൾ; എന്തൊക്കെ ശ്രദ്ധിക്കണം ?

'ദൈവമേ, ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ മോശമാകുന്നല്ലോ'; സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

SCROLL FOR NEXT