പ്രതീകാത്മക ചിത്രം .
Health

വിശപ്പ് സഹിക്കാമെന്ന് വെച്ചാലും വയറു സമ്മതിക്കില്ല, വയറ്റിനുള്ളിലെ മുരളിച്ചയ്ക്ക് പിന്നിൽ

ഭക്ഷണത്തിന് മുമ്പ് വിശപ്പ് ഹോർമോണായ ഗ്രെലിൻ വർധിക്കുകയും ശക്തമായ സങ്കോചങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ചുറ്റുപാടും വളരെ നിശബ്ദമായി ഇരിക്കുമ്പോൾ നിങ്ങളുടെ വയറു മുരളാറുണ്ടോ? വിശപ്പ് സഹിച്ചിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിലും വയറു റെഡിയല്ലെന്നതിന്റെ സൂചനയാണിത്. ദഹനവ്യവസ്ഥ ശൂന്യമാണെന്ന് നിങ്ങളെ അറിയിക്കാനുള്ള മികച്ച മാർ​ഗമാണിത്. വയറ്റിൽ ഭക്ഷണമില്ലെങ്കിൽ പേശികൾ ചുരുങ്ങുകയും അവശിഷ്ട കണികകൾ, വാതകം അല്ലെങ്കിൽ വായു എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.

ആ ചലനമാണ് ശബ്ദമുണ്ടാക്കുന്നത്. പെരിസ്റ്റാൽസിസ് എന്നാണ് ആ അവസ്ഥയെ പറയുന്നത്. ദഹനനാളത്തെ ആവരണം ചെയ്യുന്ന മൃദുല പേശികളുടെ തരംഗ സങ്കോചങ്ങളുടെ ഒരു പരമ്പരയാണിത്. ഈ പ്രവർത്തനങ്ങൾ പതിവായി സംഭവിക്കാറുമുണ്ട്. എന്നാൽ ആമാശയം ശൂന്യമായിരിക്കുമ്പോൾ അവ കൂടുതലായിരിക്കും. വയറു ശൂന്യമായിരിക്കുമ്പോൾ ഭക്ഷണത്തിനു പകരം വായുവും ദഹനദ്രാവകങ്ങളും പരസ്പരം തരം​ഗമുണ്ടാക്കുന്നു. ഇത് വയറ്റിൽ മുരൾച്ചകൾക്ക് കാരണമാകുന്നു.

ഇതിൽ ഹോർമോണുകൾക്കും പങ്കുണ്ട്. ഭക്ഷണത്തിന് മുമ്പ് വിശപ്പ് ഹോർമോണായ ഗ്രെലിൻ വർധിക്കുകയും ശക്തമായ സങ്കോചങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വയറ്റിലെ ശബ്ദങ്ങൾ തീവ്രമാക്കുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചിട്ട് ദീർഘനേരമായിട്ടുണ്ടെങ്കിൽ. ഇതിന് പരിഹാരം ഒന്നേയുള്ളൂ, ഭക്ഷണം കഴിക്കുക. അത് വയറിനെ നിശബ്ദമാക്കുക മാത്രമല്ല, പേശികളുടെ ചലനങ്ങളെ ശാന്തമാക്കുകയും ചെയ്യുന്നു. ആമാശയത്തിലേക്ക് ഭക്ഷണം എത്തുമ്പോൾ സങ്കോചങ്ങളെ മന്ദഗതിയിലാക്കുകയും ഗ്രെലിൻ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയെ ശാന്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT