black tea Meta AI Image
Health

ബിരിയാണിക്കൊപ്പം സുലൈമാനി, കപ്പയ്ക്കൊപ്പം കട്ടന്‍കാപ്പി; ​ഗർഭിണികളും ശസ്ത്രക്രിയ കഴിഞ്ഞവരും സൂക്ഷിക്കുക

ഭക്ഷണത്തിന് പിന്നാലെയുള്ള ചായ പോഷക ആഗിരണം കുറയ്ക്കും.

സമകാലിക മലയാളം ഡെസ്ക്

ചിക്കന്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ് നല്ലൊരു സുലൈമാനി, അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും മുളകുകറിക്കുമൊപ്പം കട്ടന്‍കാപ്പി, അതാണ് അതിന്റെ ഒരു കോമ്പിനേഷന്‍. എന്നാല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ കട്ടന്‍ചായയും കട്ടന്‍കാപ്പിയുമൊക്കെ കുടിക്കുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് അത്ര സേയ്ഫ് അല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഭക്ഷണത്തിന് പിന്നാലെയുള്ള ചായ പോഷക ആഗിരണം കുറയ്ക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ചില സംയുക്തങ്ങളുടെയും ധാതുക്കളുടെയും ആഗിരണം ഇത് തടസപ്പെടുത്തും. പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിനുകളും പോളിഫിനോളുകളും സസ്യാധിഷ്ടിത ഭക്ഷണത്തില്‍ കാണപ്പെടുന്ന നോണ്‍-ഹീം ഇരുമ്പുമായി ബന്ധപ്പെടുകയും അവയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് നേരത്തെ തന്നെ ഇരുമ്പിന്റെ അളവു കുറവുള്ളവരിലും ഗര്‍ഭിണികളിലും മുതിര്‍ന്നവരിലും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലും അപകടമാണ്.

പലതരം ചായകളില്‍ ടാന്നിന്‍സിന്റെയും ബയോആക്ടീവ് സംയുക്തങ്ങളുടെയും അളവു വ്യത്യാസപ്പെട്ടിരിക്കുന്നു. കട്ടന്‍ ചായയിലും ഗ്രീന്‍ ടീയിലും ഏകദേശം ഒരേ അളവിലുള്ള ടാന്നിന്‍സ് ആണ് അടങ്ങിയിരിക്കുന്നത്. മാസല ചായയില്‍ അടങ്ങിയ കറുവപ്പട്ട, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയവ ദഹനത്തിന് സഹായിക്കുമെങ്കിലും ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.

എന്നാല്‍ പെപ്പര്‍മിന്റ് ടീ, ചമോമൈല്‍ ടീ പോലുള്ള ഹെര്‍ബല്‍ ചായയില്‍ ടാന്നിന്റെ അളവു കുറവായിരിക്കും. അതുകൊണ്ട് തന്നെ പോഷകങ്ങളുടെ ആഗിരണത്തില്‍ ഇവയുടെ സ്വാധീനം കുറവായിരിക്കും. ഭക്ഷണം കഴിച്ച് കുറഞ്ഞത് അരമണിക്കൂറിന് ശേഷം ചായ അല്ലെങ്കില്‍ കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നതാണ് നല്ലത്. ഇത് പോഷകങ്ങളുടെ ആഗിരണത്തിന് ശരീരത്തെ സഹായിക്കും.

വിളര്‍ച്ച, ഇരുമ്പിന്റെ അഭാവം, ശസ്ത്രക്രിയ കഴിഞ്ഞവരില്‍ ഇത്തരം സാഹചര്യം അപകടസാധ്യത വര്‍ധിപ്പിക്കാം. അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവരു ഭക്ഷണത്തിന് പിന്നാലെ ചായ ഒഴിവാക്കുന്നതാണ് നല്ലത്.

Drinking tea right after meals can interfere with nutrient absorption.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT