പണ്ട് 50 വയസ് കഴിഞ്ഞവരിലാണ് പ്രമേഹം കണ്ടിരുന്നത്. ഇപ്പോൾ 30 കഴിഞ്ഞവരിലും പ്രമേഹം പിടിമുറിക്കി. ഇന്ത്യയില്‍ നിലവില്‍ ഏതാണ്ട് 77 ദശലക്ഷം ആളുകള്‍ പ്രമേഹ ബാധിതരാണെന്നാണ് കണക്ക്. ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ 62 ശതമാനം രോഗികളും മതിയായ ചികിത്സ തേടുന്നില്ല.
ഇന്ന് ലോക പ്രമേഹ ദിനം. ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോ ഫ്രെഡറിക് ബാന്‍റിങ്ങിന്‍റെ ജന്മദിനമാണ് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്‍കുന്ന പ്രമേഹരോഗ ദിനാചരണത്തിന് 1991 നവംബര്‍ 14ന് ആണ് തുടക്കം കുറിച്ചത്. മാറുന്ന ഭക്ഷണരീതിയും ജീവിതശൈലിയുമാണ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.
2022-ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ 23.7 ശതമാനം ആളുകളും പ്രമേഹ ബാധിതരാണെന്നാണ് എന്‍സിഡി റിസ്‌ക് ഫാക്ടര്‍ കൊലാബൊറേഷന്‍ നടത്തിയ സര്‍വെയില്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 1990 ല്‍ പ്രമേഹ രോഗികളായ പുരുഷന്മാര്‍ 11.3 ശതമാനമായിരുന്നെങ്കില്‍ 2022 ആയപ്പോഴേക്കും അത് 21.4 ശതമാനമായി. സ്ത്രീകളില്‍ അത് 11.9 ശതമാനത്തില്‍ നിന്ന് 23.7 ശതമാനവുമായി ഉയര്‍ന്നു.
ആഗോളതലത്തിലും 1990ന് ശേഷം പ്രമേഹ രോഗികളില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടും 800 ദശലക്ഷം ആളുകള്‍ പ്രമേഹ ബാധിതരാണ്. ഇതില്‍ 445 ആളുകള്‍ ചികിത്സ തേടാതെ പോകുന്നുണ്ട്. ഇത് 1990 നെക്കാള്‍ മൂന്ന് മടങ്ങ് ആണ്. ഇന്ത്യയില്‍ വര്‍ഷം തോറും എട്ട് മുതല്‍ 10 ലക്ഷം വരെ പുതിയ രോഗികളാണ് ഉണ്ടാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates