Boiled Eggs Pexels
Health

മുട്ട പ്രേമികളേ ഇതിലേ ഇതിലേ..! ഇന്നാണ് ആ ദിനം | World Egg Day

1996-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് മുട്ട ദിനം ആരംഭിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു മുട്ട പുഴുങ്ങിയതായാലോ, അല്ലെങ്കിൽ വേണ്ട ബുൾസൈ മതി, ഉച്ചയ്ക്ക് ഓംലെറ്റ് അടിക്കാം! സർവലോക മുട്ട പ്രേമികളെ നിങ്ങൾ അറിഞ്ഞില്ലേ... ഇന്നാണ് മുട്ട ദിനം. 'ദി മൈറ്റി എഗ്ഗ്: പ്രകൃതിദത്ത പോഷകങ്ങൾ കൊണ്ട് നിറഞ്ഞത്' എന്നാണ് ഇത്തവണത്തെ മുട്ട ദിന തീം.

ആഢംബര ഫ്രഞ്ച് ക്യുസീൻ മുതൽ എരിവും പുളിയും കൂടിയ ഇന്ത്യൻ അടുക്കളയിൽ വരെ മുട്ട ഒരു സൂപ്പർഹീറോയാണ്. ഭക്ഷണമെന്നതിലുപരി, ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. ഏതാണ്ട് ഒരു കോടിയിലധികം മുട്ടകളാണ് മലയാളികൾ ദിവസവും കഴിക്കുന്നത്.

കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏറ്റവും പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകൾക്കാണ് കേരളത്തിൽ ഡിമാൻഡ്. മൃ​ഗ പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകളും അടങ്ങിയ മുട്ടയ്ക്ക് ലോകമെമ്പാ‌ടുമുള്ള ആളുകളെ ഒരുമിപ്പിക്കാനുമുള്ള കഴിവുണ്ട്.

മുട്ട ദിനം വന്ന വഴി

1996-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് ലോക മുട്ട ദിനം ആരംഭിക്കുന്നത്. മുട്ട പ്രേമികളൊന്നടങ്കം ഒക്ടോബറിലെ രണ്ടാം വെള്ളിയാഴ്ച ലോക മുട്ട ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അന്നു മുതൽ, മുട്ടദിനത്തിൽ ലോകമെമ്പാടുമുള്ള മുട്ട പ്രേമികൾ, മുട്ടയെയും അതിൻ്റെ എല്ലാ ഗുണങ്ങളെയും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആരംഭിച്ചു. സോഷ്യൽ മീഡിയയിലും മുട്ട ദിനം ട്രെൻഡിങ്ങാണ്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട മുട്ട ദിനം ആഘോഷിക്കുന്നത്.

എല്ലാ ദിവസവും മുട്ട കഴിക്കാമോ?

പ്രോട്ടീന്റെ മാത്രമല്ല, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ മുട്ടയുടെ വെള്ള കൊളസ്ട്രോൾ രഹിതവുമായ പ്രോട്ടീൻ നൽകും. പേശികൾക്കും തലച്ചോറിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മുട്ട കഴിക്കുന്നത് നല്ലതാണ്. അസ്ഥികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ടകൾ പതിവായി കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.

ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?

പ്രതിദിനം ഒന്നോ രണ്ടോ മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഈ അളവ് ദൈനംദിന പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിൽ സുഖകരമായി യോജിക്കുകയും കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാതെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പെട്ടെന്നുള്ള പ്രഭാതഭക്ഷണമായാലും തൃപ്തികരമായ ലഘുഭക്ഷണമായാലും, ദീർഘകാല ആരോഗ്യ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ട ദിവസവും കഴിക്കാവുന്നതാണ്. എന്നാൽ, അമിതമായാൽ എന്താണെങ്കിലും അത് വിഷമാണ്. മുട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരു പരിധിക്കപ്പുറം മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്.

World Egg Day 2025: health benefits of eggs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

SCROLL FOR NEXT