ഇന്‍ട്രോവേര്‍ട്ട് വ്യക്തിത്വം 
Health

World Introvert Day‌: അധികം സംസാരിക്കാത്തത് നാണം കൊണ്ടല്ല, ഇന്‍ട്രോവേര്‍ട്ട് വ്യക്തിത്വം ഉടലെടുക്കുന്നത് മൂന്ന് രീതിയില്‍

2011 മുതൽ ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ലോ​കമെമ്പാടും ആചരിക്കപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്നായി സംസാരിക്കുകയും എല്ലാകാര്യത്തിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന ബഹിർമുഖത്വം അഥവാ എക്ട്രാവേര്‍ട്ട് വ്യക്തിത്വത്തെയാണ് സമൂഹം പൊതുവെ നല്ല വ്യക്തിത്വമുള്ളവര്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കുക. എന്നാല്‍ സമൂഹത്തില്‍ മറ്റൊരു കൂട്ടരുണ്ട്, ഇന്‍ട്രോവേര്‍ട്ടുകള്‍ അഥവാ അന്തര്‍മുഖര്‍. ഇക്കൂട്ടര്‍ അധികം സംസാര പ്രിയരാവണമെന്നില്ല. അതുകൊണ്ട് തന്നെ ഇവരെ നാണംകുണുങ്ങി, പരുക്കന്‍ സ്വഭാവമുള്ളവര്‍, ബുദ്ധിജീവികള്‍ എന്നിങ്ങനെ സമൂഹം മുദ്രകുത്താറുണ്ട്.

അന്തര്‍മുഖത്വം ഉള്ള ആളുകളെപ്പറ്റി പല തെറ്റായ വിശ്വാസങ്ങളും ധാരണകളും സമൂഹത്തിലുണ്ട്. ഇവരെ മനസിലാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം മനസിലാക്കാനുമാണ് എല്ലാ വര്‍ഷവും ലോക ഇന്‍ട്രോവേര്‍ട്ട് ദിനം ആചരിക്കുന്നത്. 2011 മുതൽ ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ലോ​കമെമ്പാടും ആചരിക്കപ്പെടുന്നു. മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫെലിസിറ്റാസ് ഹെയ്ൻ ഐ പേർസോണിക് എന്ന തന്റെ ബ്ലോ​ഗിലൂടെ പങ്കുവെച്ച ആശയത്തോടെയാണ് ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കാൻ ആരംഭിച്ചത്.

അന്തര്‍മുഖരെ സമൂഹം സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് പൊളിച്ചെഴുതുന്നതില്‍ ഈ ദിനം നിര്‍ണായകമാണ്. ലോക അന്തർമുഖ ദിനം നമ്മളെയെല്ലാം ശാന്തമായ നിമിഷങ്ങൾ സ്വീകരിക്കാനും വ്യക്തിപരമായ ഇടം, പ്രതിഫലനം, സ്വയം പരിചരണം എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കുന്നു.

മൂന്ന് തരത്തിലാണ് അന്തർമുഖരായി വ്യക്തിത്വങ്ങള്‍ രൂപപ്പെടുന്നത്. ചെറുപ്പം മുതല്‍ അതായത് വ്യക്തിത്വം വികസിച്ചു വരുന്ന കാലം മുതല്‍ സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുന്നവരാണ് ആദ്യ വിഭാഗം. ജീവിത സാഹചര്യവും സമ്മര്‍ദത്തെയും തുടര്‍ന്ന് അന്തര്‍മുഖരാകുന്നവരുമുണ്ട്. വിഷാദരോഗങ്ങൾ, സിംപിൾ സ്‌കീസോഫ്രീനിയ (ചിന്താമണ്ഡലത്തിൻ്റെ തകരാറുകൾ) മുതലായ മാനസിക രോ​ഗം കാരണവും അന്തർമുഖത്വം ഉടലെടുക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

SCROLL FOR NEXT