Health

സ്‌ട്രോക്ക് ദിനം; പ്രതിരോധിക്കാം പക്ഷാഘാതമെന്ന വില്ലനെ

തലച്ചോറിനേല്‍ക്കുന്ന രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്.

സമകാലിക മലയാളം ഡെസ്ക്

തലച്ചോറിനേല്‍ക്കുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുന്നു. ലോക സ്‌ട്രോക്ക് ദിനമാണ് ഒക്ടോബര്‍ 28. സ്‌ട്രോക്ക് വരാതെ എങ്ങനെ നോക്കാമെന്നുള്ള കുറച്ച് ടിപ്‌സ് നോക്കാം.

മികച്ച ഡയറ്റ് 

ആന്റി ഓക്‌സിഡന്റുകള്‍, ആരോഗ്യപരമായ കൊഴുപ്പുകള്‍, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മത്സ്യം, നട്‌സ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതിന് സഹായകമാണ്.

വ്യായാമം അനിവാര്യം

കൃത്യമായ വ്യായാമം ചെയ്താല്‍ ശരീരത്തില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് സ്‌ട്രോക്കിനെ തടയാന്‍ സഹായിക്കും. ആരോഗ്യപരമായ മാനസിക നിലയും സ്‌ട്രെസ്സും കുറക്കാന്‍ വ്യായാമം ഏറെ ഗുണം ചെയ്യും.

വണ്ണം കുറയ്ക്കുക

സ്‌ട്രോക്കുള്ളവരില്‍ ഏറിയ പങ്കും അമിത വണ്ണമുള്ളവരാണ്. വണ്ണം കുറയ്ക്കാന്‍ മികച്ച ഡയറ്റും പതിവായുള്ള വ്യായാമവും സഹായിക്കും. ഇതും സ്‌ട്രോക്കെന്ന അപകടാവസ്ഥയിലെത്തിക്കാതിരിക്കാന്‍ സഹായിക്കും. ശരീര ഭാരം നിയന്ത്രിക്കാനായാല്‍ ബ്ലഡ് പ്രഷര്‍, ഡയബറ്റിക്, കൊളസ്‌ട്രോള്‍ എന്നിവയും വരുതിയിലാകും.

പുകവലി നിര്‍ത്തുക

പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും. രക്തം കട്ടപിടിക്കുക,തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

നല്ല ഉറക്കം

ഉറക്കകുറവുണ്ടായാലും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ പിന്തുടരാം. 7-9 മണിക്കൂര്‍ വരെയാണ് ആരോഗ്യപരമായ ഉറക്കം. . നല്ല ഉറക്കം കിട്ടുന്നതിന് സ്‌ട്രെസ്സ് കുറക്കണം. ഉയര്‍ന്ന നിലയിലുള്ള മാനസിക സമ്മര്‍ദം, ബ്ലഡ് പ്രഷര്‍ എന്നിവ സ്‌ട്രെസ്സ് വര്‍ധിപ്പിക്കും. മെഡിറ്റേഷന്‍, ബ്രീത്തിങ് എക്‌സര്‍സൈസ്, വിനോദങ്ങള്‍ എന്നിവയിലൂടെ സ്‌ട്രെസ്സ് കുറക്കാന്‍ കഴിയും. തലച്ചോറിന്റെ ആരോഗ്യം എത്രമാത്രം മെച്ചപ്പെടുത്തുന്നോ അത്രമാത്രം സ്‌ട്രോക്കിനുള്ള സാധ്യതയും കുറഞ്ഞിരിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT