വീ​ഗൻ ഡയറ്റ് പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
Health

World Vegan Day: വീ​ഗൻ ഡയറ്റ് പിന്തുടരുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാലാവസ്ഥ മാറ്റവും മൃ​ഗങ്ങളുടെ വംശനാശ ഭീഷണിയുമാണ് വീ​ഗൻ ഡയറ്റിനെ ജനപ്രിയമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണക്രമമാണ് വീ​ഗൻ ഡയറ്റ്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങി നിരവധി സെലിബ്രിറ്റികൾ തങ്ങൾ വീ​ഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മൃ​ഗ ഉൽപ്പന്നങ്ങൾ​ പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് വീഗന്‍ ഡയറ്റ്. കാലാവസ്ഥ മാറ്റവും മൃ​ഗങ്ങളുടെ വംശനാശ ഭീഷണിയുമാണ് വീ​ഗൻ ഡയറ്റിനെ ജനപ്രിയമാക്കിയത്.

ആന്റി-ഓക്സിഡന്റുകളും നാരുകളും ഫോളിക് ആസിഡും ഫൈറ്റോകെമിക്കൽസും അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് തന്നെ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും വീ​ഗൻ ഡയറ്റ് മികച്ച തെരഞ്ഞെടുപ്പാണ്. കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിർത്തുന്നതു കൊണ്ട് ​ഹൃദ്രോ​ഗ സാധ്യതയും വളരെ കുറവാണ്. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.

എന്നാൽ വിറ്റാമിൻ ബി12, വിറ്റാമിന്‍ ഡി, സിങ്ക്, കാല്‍സ്യം, അയൺ തുടങ്ങിയ പോഷകൾ മൃ​ഗ ഉൽപ്പന്നങ്ങളിലാണ് കൂടുതൽ എന്നതു കൊണ്ട് വി​ഗൻ ഡയറ്റ് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോര്‍ട്ടിഫൈഡ് ചെയ്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. കൂടാതെ ഇവയുടെ കുറവ് പരിഹരിക്കുന്നതിന് ന്യൂട്രീഷനിസ്റ്റിന്റെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ വലിയ തോതില്‍ ലഭിക്കുന്ന ഉത്പന്നങ്ങളായ പാലും പാലുത്പന്നങ്ങളും ഉപേക്ഷിക്കുന്നതോടെ അവ ലഭിക്കുന്ന വീഗന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തണം. പശുവിന്‍ പാലിന് പകരം സോയ പാല്‍ ശീലമാക്കാം. ചീരയില, വെള്ളക്കടല തുടങ്ങിയവയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വീഗനിസം എന്നത് വെറുമൊ ഭക്ഷണക്രമം മാത്രമല്ല, അതൊരു ജീവിതശൈലി കൂടിയാണ്. അതിനായി മനസും ശരീരവും പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT