മിയാസാക്കി മാമ്പഴം (Miyazaki Mangoes) എക്സ്
Health

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം, മിയാസാക്കിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി എന്ന നഗരത്തില്‍ നിന്നാണ് ഇവയുടെ ഉത്ഭവം.

സമകാലിക മലയാളം ഡെസ്ക്

തേനൂറും മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുമില്ല, കിളിച്ചുണ്ടൻ, മൂവാണ്ടൻ തുടങ്ങിയ നാടൻമാങ്ങകളും വിദേശികളുമായി ഒരു നൂറായിരം വെറൈറ്റി മാങ്ങകൾ ഇന്ന് വിപണിയിലുണ്ട്. ഇനം അനുസരിച്ച് മാമ്പഴത്തിന്റെ വിലയിലും മാറ്റം വരും. ജപ്പാനിലെ മിയാസാക്കി ((Miyazaki Mangoes) എന്ന മാമ്പഴമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം. ഒരു കിലോ ​ഗ്രാമിന് ഏതാണ്ട് രണ്ടര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില.

ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി എന്ന നഗരത്തില്‍ നിന്നാണ് ഇവയുടെ ഉത്ഭവം. മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രാദേശിക കര്‍ഷകരമായി ചേര്‍ന്ന് 1980-കളിൽ വികസിപ്പിച്ചെടുന്ന മാമ്പഴത്തിന് മിയാസാക്കി എന്നു തന്നെയാണ് പേരും നൽകിയിരിക്കുന്നത്. അതല്ല, 1870 മുതല്‍ തന്നെ ജാപ്പനീസ് ചരിത്രത്തിലെ മീജി കാലഘട്ടത്തില്‍ മിയാസാക്കി മാമ്പഴങ്ങളുണ്ടായിരുന്നുവെന്നും വാദമുണ്ട്. 1980 കളില്‍ ജപ്പാനിലെ ക്യൂഷു മേഖലയിലെ മിയാസാക്കി പ്രദേശത്താണ് മാമ്പഴത്തിന്റെ വാണിജ്യ ഉൽപാദനം ആരംഭിച്ചത്. അങ്ങനെയാണ് മാമ്പഴത്തിന് മിയാസാക്കി എന്ന പേരുവീണത്.

കടുത്ത ചുവന്ന നിറത്തിൽ വലിപ്പം കൂടിയ മാമ്പഴങ്ങളാണ് മിയാസാക്കി. രുചികൊണ്ട് മാത്രമല്ല, ആരോ​ഗ്യ ​ഗുണത്തിനും പേരുകേട്ടതാണ് മിയാസാക്കി മാമ്പഴങ്ങൾ. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായി മാമ്പഴങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് ജപ്പാനിലെ വിശ്വാസം. ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയ മിയാസാക്കി മാങ്ങകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകരമാണ്.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇവയുണ്ടാകുന്നത്. സവിശേഷമായ കൃഷിരീതികള്‍ കൊണ്ടാണ് ഈ മാമ്പഴത്തിന് വില കൂടുന്നത്. അതിസൂക്ഷ്മതയോടെയാണ് മിയാസാക്കി മാമ്പഴ കൃഷി നടത്തുന്നത്. ചൂടേറിയ കാലാവസ്ഥ, സൂര്യപ്രകാശം, മഴ തുടങ്ങിയവയെല്ലാം മാമ്പഴങ്ങളുടെ രുചിയേയും ഗുണത്തേയും സ്വാധീനിക്കും. ചുവന്ന നിറത്തിലുള്ള മാമ്പഴത്തിന്റെ ഉള്ളില്‍ കടും മഞ്ഞ നിറമാണ്. ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ നിന്നാണ് ഈ പഴം വരുന്നത്. ഈ മാമ്പഴം ഒന്നിന് 350--550 ഗ്രാം വരെ ഭാരമുണ്ട്. ഈ മാമ്പഴത്തെ എഗ് ഓഫ് ദ സണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. മുട്ടയുടെ ആകൃതിയും തിളക്കമുള്ള നിറവുമാണ് ഇതിനെ ഇങ്ങനെ വിളിക്കാന്‍ കാരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT