കണ്ണുകൾ അമർത്തി തിരുമ്മുന്നത് കാഴ്ചശക്തിയെ ബാധിക്കാം 
Health

കണ്ണുകളോട് എന്തിനീ അക്രമം! ഇങ്ങനെ തിരുമ്മിയാൽ കാഴ്ച അടിച്ചു പോകും

കണ്ണുകൾ അമർത്തി തിരുമ്മുന്നത് 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം.

സമകാലിക മലയാളം ഡെസ്ക്

ണ്ണുകൾ അമർത്തി തിരുമ്മുന്ന സ്വഭാവമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിസാരമെന്ന് തോന്നുന്ന ഈ ശീലം ഭാവിയിൽ കാഴ്ച നഷ്ടപ്പെടാൻ കാരണമായേക്കാം. കണ്ണുകൾ അമർത്തി തിരുമ്മുമ്പോൾ‌ മൃദുവായ ടിഷ്യൂകൾക്ക് നാശമുണ്ടാവുകയും ഇത് നേത്രപടലത്തിന്‍റെ ആകൃതിമാറ്റം അല്ലെങ്കിൽ 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം.

കൂടാതെ കണ്ണുകൾ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികൾ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചിൽ എന്നിവയിലേക്കും നയിക്കാം. കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

കണ്ണുകൾ അമർത്തി തിരുമ്മുന്ന സ്വഭാവമുണ്ടോ?

കൈകൾ കണ്ണിൽ തൊടുന്നതിന് മുൻപ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കിൽ വശങ്ങളിൽ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകൾ നേരിട്ട് തിരുമ്മാൻ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ തണുത്തവെള്ളത്തിൽ കണ്ണുകൾ കഴുകുന്നതുമാണ് ശരിയായ രീതി.

മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം

കണ്ണുകളുടെ വശങ്ങളിൽ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകൾ ഡ്രൈ ആകുന്നത് ഒഴിവാക്കാൻ ഐ ഡ്രോപ്സ് ഉപയോ​ഗിക്കുന്നതാണ് ഫലപ്രദമെന്നും വിദ​ഗ്ധർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT