ലക്ഷണങ്ങൾ നിസാരമാക്കരുത് 
Health

സ്തനാർബുദ ലക്ഷണങ്ങൾ കണ്ടാലും മടിക്കുന്നു; ചികിത്സ തേടുന്നത് മൂന്നിൽ ഒരു വിഭാ​ഗം മാത്രം

പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരികളായ യുവതികള്‍ ഇത്തരം ലക്ഷണങ്ങൾ അവ​ഗണിക്കുന്നുവെന്ന് പഠനം

Author : സമകാലിക മലയാളം ഡെസ്ക്

ശരീരം ചൂണ്ടികാണിക്കുന്ന ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത്. നേരത്തെയുള്ള രോ​ഗനിർണയം പല രോ​ഗങ്ങളെയും ചികിത്സിച്ച് മാറ്റാൻ സഹായിക്കും. അർബുദങ്ങളും കാര്യത്തിലും ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. പ്രത്യേകിച്ച് സ്താനാർബുദം പോലുള്ളവയ്‌ക്ക്. എന്നാൽ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരികളായ യുവതികള്‍ ഇത്തരം ലക്ഷണങ്ങൾ അവ​ഗണിക്കുന്നുവെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.

സ്തനത്തിൽ വീക്കമോ, അസ്വഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് മിക്ക യുവതികളും വിദ​ഗ്ധ ചികിത്സ തേടുന്നത്. ഇതു അപകടകരമായ ഒരു സാഹചര്യമാണെന്നും പഠനം നടത്തിയ കാനഡയിലെ കാൽ​ഗറി സർവകലാശാല ​ഗവേഷകർ പറയുന്നു.

പ്രായമായവരെ അപേക്ഷിച്ച് യുവതികൾക്കിടയിൽ സ്തനാർബുദത്തിന്റെ തോത് കുറവാണെന്നതാണ് ഈ നിസാരവൽക്കരണത്തിന്റെ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ യുവതികളിൽ സ്തനാർബുദം ഏറ്റവും വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. സ്തനാർബുദ സ്ക്രീനിങ്ങുകളോ, മാമോ​ഗ്രാഫികളോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന യുവതികളാണ് കൂടുതലും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതികളിലെ സ്തനാർബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് പഠനം നടത്തിയത്. അതിനായി 2015 മുതൽ 2022 വരെയുള്ള കാലയളവിൽ 1,148 യുവതികളുടെ ആരോ​ഗ്യവിവരങ്ങൾ പഠനവിധേയമാക്കി. 41 വയസിന് താഴെ സ്തനാർബുദം സ്ഥിരീകരിച്ചവരെയാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചത്. ഇതിൽ 80 ശതമാനം യുവതികൾക്കും സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.

വേദനയുള്ള വീക്കം സ്തനത്തിൽ പ്രകടമായാലും ഡോക്ടറെ കാണാൻ വൈകിക്കുന്നവരുണ്ട്. പലപ്പോഴും ഭയമോ അല്ലെങ്കിൽ നിഷേധാത്മക സ്വഭാവമോ ആണ് ഈ നിസാരമാക്കുന്നതിന് പിന്നിലെന്ന് ​ഗവേഷകർ പറയുന്നു. എന്നാൽ ലക്ഷണങ്ങൾ കണ്ട് വിദ​ഗ്ധ ചികിത്സയ്ക്കെത്തുന്നവർ 10 ശതമാനം ആളുകൾ തുടർചികിത്സ വൈകിപ്പിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക