Headache Meta AI Image
Health

വിട്ടുമാറാത്ത തലവേദന, എത്ര മരുന്ന് കഴിച്ചിട്ടും കുറയുന്നില്ലേ? കാരണമിതാകാം

90 ശതമാനം തലവേദനയ്ക്ക് പിന്നിലും നിങ്ങളുടെ ദൈനംദിന ശീലങ്ങളാകാമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ പലരെയും വലിയ രീതിയില്‍ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് തലവേദന. എത്ര ഡോക്ടർമാരെ കണ്ടിട്ടും മരുന്നുകൾ കഴിച്ചിട്ടും തലവേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. എന്നാൽ തലവേദനയെ ഒരു ലക്ഷണമായി കണ്ട്, അവയുടെ യഥാർഥ കാരണം തിരിച്ചറിയുകയും ചികിത്സിക്കുകയുമാണ് വേണ്ടത്.

പലരും തലവേദന വന്നാൽ ഉടൻ വേദനസംഹാരി കഴിക്കും. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരും. പിന്നീട് ഡോക്ടർമാരെ കാണും, വീണ്ടും മരുന്നുകൾ കഴിക്കും. എന്നാൽ എത്ര ചികിത്സിച്ചിട്ടും മാറാത്ത തലവേദന ചികിത്സാപ്രശ്നം മൂലം ആയിരിക്കണമെന്നില്ലെന്ന് വിശദീകരിക്കുകയാണ് ഡോ. പ്രിയങ്ക സെഹ്‌റാവത്ത്. 90 ശതമാനം തലവേദനയ്ക്ക് പിന്നിലും നിങ്ങളുടെ ദൈനംദിന ശീലങ്ങളാകാമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

ദിനചര്യയിൽ ട്രിഗർ എന്താണെന്ന് മനസിലാക്കി അത് ഒഴിവാക്കാതെ തലവേദന കുറയില്ല. നാല് ഡോക്ടർമാരെയും അഞ്ച് ന്യൂറോളജിസ്റ്റുകളെയും കണ്ടു എന്നൊക്കെ പറയുന്നവരുണ്ട്. സ്ഥിരമായി മരുന്നെടുക്കുന്നവരുമുണ്ട്. എന്നാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയോ, ഭക്ഷണം ഒഴിവാക്കുകയോ ചെയ്താൽ എങ്ങനെയാണ് തലവേദന മെച്ചപ്പെടുക.

ക്രമരഹിതമായ ഭക്ഷണം, ഉപവാസം, നിർജ്ജലീകരണം, സമ്മർദ്ദം, കൃത്യമല്ലാത്ത ഉറക്കം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുന്നത് തലവേദനയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സഹായിക്കും. മരുന്നുകൾ സഹായകമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിന് ദിനചര്യ നിർണായകമാണെന്നും ഡോക്ടർ പറയുന്നു

Your headache won’t go away if you ignore this simple routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT