toothbrush Meta AI Image
Health

ഓരോ ടൂത്ത് ബ്രഷിലും അടങ്ങിയിരിക്കുന്നത് 12 ദശലക്ഷം വരെ രോ​ഗാണുക്കൾ, ബ്രഷ് അണുവിമുക്തമാക്കേണ്ടത് എങ്ങനെ?

ദിവസവും സമയാസമയം ലഭിക്കുന്ന ഈർപ്പവും ഉമിനീരും ചര്‍മകോശങ്ങളും ഭക്ഷണഅവശിഷ്ടങ്ങളും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

മ്മള്‍ ദിവസവും രണ്ട് നേരം പല്ലുകള്‍ ഉരച്ചു വൃത്തിയാക്കാൻ വായിലേക്ക് കയറ്റിവയ്ക്കുന്ന ടൂത്ത് ബ്രഷ് നൂറായിരം വെറൈറ്റി ബാക്ടീരിയകളുടെ ഒരു പൂങ്കാവനമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടതും എന്നാൽ വളരെ നിസാരമായി അവഗണിക്കുകയും ചെയ്യുന്ന ഒന്നാണ് ടൂത്ത് ബ്രഷുകള്‍. ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷുകളിൽ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ദിവസവും സമയാസമയം ലഭിക്കുന്ന ഈർപ്പവും ഉമിനീരും ചര്‍മകോശങ്ങളും ഭക്ഷണഅവശിഷ്ടങ്ങളും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ടൊയ്ലറ്റിനടത്തോ ജനാലകള്‍ക്ക് അടുത്തോ ആണ് ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കുന്നതെങ്കിൽ ഇതിൻ്റെ എണ്ണം ഇരട്ടിയായിരിക്കും.

നിങ്ങളുടെ ടൂത്ത് ബ്രഷുകള്‍ എത്രത്തോളം വൃത്തിയുള്ളതാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

സൂക്ഷ്മാണുക്കൾ എവിടെ നിന്ന് വരുന്നു

ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന വ്യക്തിയുടെ വായ, ചർമം, ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതി എന്നിവിടങ്ങളിൽ നിന്നാണ് സൂക്ഷ്മാണുക്കൾ ടൂത്ത് ബ്രഷിൽ പ്രധാനമായും എത്തുന്നത്. എന്നാൽ പുതിയതായി വാങ്ങുന്ന ബ്രഷുകളിലും സൂക്ഷ്മാണുക്കള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ കടകളിൽ നിന്ന് വാങ്ങിയ വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള 40 പുതിയ ടൂത്ത് ബ്രഷുകളിൽ നടത്തിയ പഠനത്തിൽ, പകുതിയും ഇതിനകം തന്നെ വിവിധ ബാക്ടീരിയകളാൽ മലിനമായിട്ടുണ്ടെന്ന് കണ്ടെത്തി.

അതേസമയം, നമ്മുടെ ടൂത്ത് ബ്രഷുകളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ പൊതുവെ നിരുപദ്രവകാരികളാണ്. അതിൽ ഭൂരിഭാഗവും വായിൽ നിന്നാണ്. ഓരോ തവണയും നമ്മൾ ബ്രഷ് വായിലേക്ക് വയ്ക്കുമ്പോൾ റോത്തിയ ഡെനോകാരിയോസ, സ്ട്രെപ്റ്റോകോക്കേസി മൈറ്റിസ്, ആക്റ്റിനോമൈസസ് ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളെ ബ്രഷിലെ ബ്രിസ്റ്റിലുകൾ ആഗിരണം ചെയ്യുന്നു. ഇവയെല്ലാം സാധാരണയായി നമ്മുടെ വായിൽ വസിക്കുന്നവയാണ്.

എന്നാൽ അതിനൊപ്പം ചില ദോഷകരമായ ബാക്ടീരിയകളും കടന്നുകൂടാൻ സാധ്യതയുണ്ട്. സ്ട്രെപ്റ്റോകോക്കിയും സ്റ്റാഫൈലോകോക്കി പോലുള്ള ബാക്ടീരകൾ ബ്രഷിലുണ്ടുണ്ടെങ്കിൽ അത് പല്ലുകൾ ക്ഷയിക്കാനും പല്ലുകളിൽ പോട്, മോണയിൽ വീക്കം തുടങ്ങിയവ ഉണ്ടാക്കാനും കാരണമാക്കും. എഷെറിച്ചിയ കോളി, സ്യൂഡോമോണസ് എരുഗിനോസ, എന്ററോബാക്ടീരിയ തുടങ്ങിയവ വയറ്റിലെ അണുബാധകളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കാവുന്നതാണ്.

നമ്മൾ ബ്രഷ് കഴുകുന്ന വെള്ളത്തിൽ നിന്നും കൈകളിൽ നിന്നും ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതിയിൽ നിന്നുമാണ് ഇത്തരം സൂക്ഷ്മാണുക്കൾ ബ്രഷുകളിൽ കടന്നുകൂടുന്നത്.

ടൂത്ത് ബ്രഷ് കുളിമുറയിൽ സൂക്ഷിക്കരുത്

കുളിമുറികൾ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലമാണ്. ഇത് ദോഷകരമായ രോഗാണുക്കളുടെ ഹബ് ആണ്. ടൂത്ത് ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കുന്നതിലൂടെ ഇവയും ബ്രഷിൽ കടന്നു കൂടുന്നു.

ഇൻഫ്ലുവൻസ, കൊറോണ വൈറസുകൾ പോലുള്ള വൈറസുകൾ ടൂത്ത് ബ്രഷുകളിൽ മണിക്കൂറുകളോളവും ഹെർപ്പസ് സിംപ്ലക്സ് വൈറസ്-1 പോലുള്ളവ 48 മണിക്കൂർ വരെയും നിലനിൽക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ടൂത്ത് ബ്രഷുകൾ പങ്കിടുന്നത് ഒഴിവാക്കുക. അതുപോലെ ഒന്നിൽ കൂടുതൽ ടൂത്ത് ബ്രഷുകൾ ഒന്നിച്ചു സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവ പരസ്പരം സ്പർശിക്കാനിടയാകാത്ത വിധം വേണം സൂക്ഷിക്കാൻ.

ടൂത്ത് ബ്രഷ് എങ്ങനെ വൃത്തിയാക്കാം

ടൂത്ത് ബ്രഷുകൾ അണുവിമുക്തമാക്കുന്നതിന് അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിക്കുന്നത് മുതൽ മൈക്രോവേവ് പ്രയോഗം വരെ പരീക്ഷിക്കുന്നവരുണ്ട്. മൈക്രോവേവ് പലപ്പോഴും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്, ബ്രഷുകളുടെ ബ്രിസ്റ്റിലുകൾ ഉരുകാനും മോശമാകാനും കാരണമായേക്കാം.

ടൂത്ത് പേസ്റ്റ് ക്ലീനിങ്

ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ടൂത്ത് ബ്രഷ് അണുവിമുക്തമാക്കാൻ ടൂത്ത് പേസ്റ്റ് ഫലപ്രദമാണ്. ബ്രഷ് ഉപയോഗിക്കുന്നതിന് മുൻപ് ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് വൃത്തിയായി ആദ്യം തന്നെ കഴുകുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും.

മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റണം

മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്ത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

Your toothbrush is bristling with bacteria - is it time to change it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT