Health

ജലദോഷപ്പനിയല്ലേ, പെട്ടെന്നു മാറുമെന്നു കരുതി തള്ളിക്കളയണ്ട, ഇതൊന്നു വായിച്ചു നോക്കൂ 

ജലദോഷപനി ഭാവിയില്‍ ഉല്‍കണ്ഠ, വിഷാദം, സമ്മര്‍ദ്ദം താങ്ങാനാവാത്ത അവസ്ഥ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇടയ്ക്കിടെ ജലദോഷപനി പിടിക്കാറുണ്ടോ?. അതങ്ങ് വന്ന് പൊയ്‌കൊള്ളും എന്ന് കരുതി നിസാരമായി കാണാറാണ് പതിവെങ്കില്‍ ആ ശീലം മാറ്റാറായി. കാരണം അത്ര നിസാരക്കാരനല്ല ഇത്. ജലദോഷപനി ഭാവിയില്‍ ഉല്‍കണ്ഠ, വിഷാദം, സമ്മര്‍ദ്ദം താങ്ങാനാവാത്ത അവസ്ഥ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ജലദോഷപനി വരുത്തിവയ്ക്കുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ വളരെയധികമായിരിക്കുമെന്ന് അലര്‍ജിസ്റ്റ് മൈക്കിള്‍ ബ്ലൈസ് നേതൃത്വം നല്‍കിയ പഠനമാണ് ചൂണ്ടികാട്ടിയിരിക്കുന്നത്. 

ജലദോഷപനി അടിക്കടി വരുന്ന കൗമാരക്കാരില്‍ ഉല്‍കണ്ഠ, വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ഇത് ഇവരില്‍ ശത്രുത, വിദ്വേഷം, ചിന്തിക്കാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ സ്വഭാവരീതികള്‍ക്ക് ഒരു പരിധിവരെ കാരണമാകുമെന്നും മൈക്കിള്‍ ബ്ലൈസ് പറഞ്ഞു. അടിക്കടി മനംമാറ്റം സംഭവിക്കുന്ന ഇവര്‍ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

മുതിര്‍ന്നവരിലും കുട്ടികളിലും കാണുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കും കൗമാരക്കാരില്‍ കാണുന്ന അലര്‍ജിയുടെ ലക്ഷണങ്ങളെന്നും ഉറക്കകുറവും നന്നായി ഉറങ്ങാത്തതുമൊക്കെ ഇവരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ടെന്നും പഠനത്തില്‍ ചൂണ്ടികാട്ടുന്നു. 

എന്നാല്‍ ജലദോഷപനി കൗമാരകാരില്‍ മാത്രമല്ല ഗുരിതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മറിച്ച് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വായനാശേഷിയെയും ഡ്രൈവിംഗിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'