മദ്യങ്ങള്‍ പലതരമുണ്ട്. തുടര്‍ച്ചയായ ജോലിത്തിരക്കുകള്‍ക്കൊടുവില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ വേണ്ടി പലരും മദ്യമാണ് തിരഞ്ഞെടുക്കാറുള്ളത്. അതിന് നല്ലത് ബിയറും റെഡ് വൈനുമൊക്കെയാണ്. എന്നാല്‍ മദ്യപാനത്തിലൂടെ നിങ്ങള്‍ക്ക് വേണ്ടത് സ്വയം ചിന്തിക്കുന്നതിനുള്ള ആഗ്രഹവും അല്‍പം ധൈര്യവുമാണെങ്കില്‍ അതിന് നല്ലത് ഒരു പെഗ് വിസ്‌കിയോ വോഡ്കയോ ആണ്.
ഓരോ ബ്രാന്റ് മദ്യവും വ്യത്യസ്തതരത്തിലുള്ള വൈകാരിക അവസ്ഥയാണ് പ്രദാനം ചെയ്യുന്നതെന്ന് യുകെയിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഗ്ലോബല്‍ ഡ്രഗ് സര്‍വേയുടെ ഭാഗമായാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. പഠനഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ജിന്‍, വോഡ്ക, വിസ്‌കി തുടങ്ങിയ കഠിനമായ മദ്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ ശക്തമായ വികാരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. അവ നിഷേധാത്മകവികാരങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. അത് പലരിലും വ്യത്യസ്ത തരത്തിലാണ് അടയാളപ്പെടുത്തുന്നത്. 30 ശതമാനം ആളുകളില്‍ അക്രമണസ്വഭാവം സൃഷ്ടിക്കുന്നു. 22 ശതമാനം ആളുകള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. എന്നാല്‍ 59 ശതമാനം ആളുകളില്‍ പ്രകടമാകുന്നത് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവുമൊക്കെയാണ്. 58 ശതമാനം ആളുകള്‍ ഉത്തേജിതരാകുമ്പോള്‍ 43 ശതമാനം ആളുകളില്‍ വര്‍ധിക്കുന്നത് ലൈംഗികത്വമാണ്.
ഇനി റെഡ് വൈനും ബിയറുമാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ സ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്. 53 ശതമാനം ആളുകള്‍ക്കും വൈന്‍ കുടിക്കുമ്പോപ്പാള്‍ ശാന്തതയാണ് അുനുഭവപ്പെട്ടത്. 50 ശതമാനം ആളുകള്‍ റിലാക്‌സ്ഡ് ആകുന്നുവെന്ന് തെളിഞ്ഞു. അതേസമയം ചുവന്ന വീഞ്ഞ് സാധാരണയായി ക്ഷീണവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് 60 ശതമാനം ആളുകളെയും ഇത് ക്ഷീണിതരാക്കുന്നു.
മദ്യത്തില്‍ ചേര്‍ക്കുന്ന ചേരുവകളുടെ അളവില്‍ വരുന്ന വ്യതിയാനമാണ് പാനീയങ്ങളുടെ വൈകാരിക സ്വാധീനത്തിന് പിന്നിലെ കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ആക്രമണം ഒഴികെയുള്ള ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ സ്ത്രീകളിലും സാധാരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates