Life

18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, തലയോട്ടി ഒട്ടിച്ചേർന്നു ജനിച്ച ഇരട്ടകളെ വേർപെടുത്തി; ചരിത്രത്തിൽ ആദ്യമെന്ന് വിദഗ്ധർ

30 ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഇരട്ടകളായ എർവിനയും പ്രെഫിനയും പൂർണമായും വേർപെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തലയോട്ടി ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഇരട്ടകളെ 18 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിൽ വേർപെടുത്തി. വത്തിക്കാനിലെ കുട്ടികൾക്കായുള്ള ബാംബിനോ ഗസു ആശുപത്രിയിൽ 30 ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഇരട്ടകളായ എർവിനയും പ്രെഫിനയും പൂർണമായും വേർപെടുത്തി.

തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിലായിരുന്നു എർവിനും പ്രെഫിനും ജനിച്ചത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലാണ് ഇവരുടെ ജനനം. ബാംബിനോ ഗസു ആശുപത്രിയുടെ പ്രസിഡന്റ് മറിയെല്ല എനോക്ക് രണ്ടുവർഷം മുൻപ് നടത്തിയ ഒരു യാത്രയിലാണ് എർവിനെയും പ്രെഫിനെയും കണ്ടതും റോമിൽ ചികിത്സാ വാഗ്ദാനം നടത്തിയതും.

2018 സെപ്റ്റംബറിൽ അമ്മ എർമിനോടൊപ്പം കുട്ടികൾ ഇറ്റലിയിലെത്തി. ചികിത്സയുടെ ആദ്യ ഘട്ടം 2019 മെയിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടം 2019 ജൂണിൽ നടന്നു. ഇക്കഴിഞ്ഞ ജൂൺ 5 നു നടന്ന 18 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഒടവിൽ ഇരുവരെയും പൂർണമായും വേർപെടുത്തിയത്.

വളരെ അപൂർവും അതിസങ്കീർണവുമായ ഒരു കേസായിരുന്നു ഇതെന്നും ഒരു വർഷം നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ മൂന്നു ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയതെന്നും മെഡിക്കൽ ടീം പറയുന്നു. ഇത്തരമൊരു ശസ്ത്രക്രിയ വിജയിച്ചത് ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന്  ഇവർ കൂട്ടിച്ചേർത്തു. ഇരുവരും സുഖം പ്രാപിച്ചു വരുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

വായനയുടെ വസന്തം തീർത്ത് കണ്ണൂർ ബുക്ക് ഫെസ്റ്റ്: രണ്ടാം നാളും പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്