മജ കുസിന്‍സ്‌ക സ്കൈ ഡൈവിങ്ങിനിടെ/ ഇൻസ്റ്റ​ഗ്രാം 
Life

ആകാശച്ചാട്ടത്തിനിടെ ആകാശനടത്തം; 23കാരിയുടെ അഭ്യാസ പ്രകടനം വൈറൽ 

സ്കൈ ഡൈവിങ്ങിൽ മികച്ച പരിശീലനം ലഭിച്ച ആളാണ് മജ കുസിന്‍സ്‌ക

സമകാലിക മലയാളം ഡെസ്ക്

സാഹസിക സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ് സ്കൈ ഡൈവിങ്. മതിയായ സുരക്ഷയോടെ പ്രത്യേക ട്രെയിനിങ് ലഭിച്ചവരാണ് സ്കൈ ഡൈവിങ് ചെയ്യുക. ഇത്തരം നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാവാറുണ്ട്.

എന്നാല്‍ ആകാശച്ചാട്ടത്തിനിടെ ആകാശനടത്തമായാലോ!. ഭൂമിയിലെന്ന പോലെ ആകാശത്ത് വളരെ കൂളായി 23കാരിയായ മജ കുസിന്‍സ്‌ക നടക്കുന്ന  ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പറക്കുന്നത്. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട് അത്ഭുതപ്പെട്ടു.

സ്കൈ ഡൈവിങ്ങിൽ മികച്ച പരിശീലനം ലഭിച്ച ആളാണ് മജ കുസിന്‍സ്‌ക. ഇന്‍സ്റ്റഗ്രാമിലൂടെ ഇത്തരത്തിലുള്ള ആകാശ പ്രകടനങ്ങളുടെ വിഡിയോ മജ പങ്കുവെക്കാറുണ്ട്. മുന്‍പ് താന്‍ ഒരു ജിംനാസ്റ്റിക്സ് ആയിരുന്നു. അതുകൊണ്ട് കുറച്ച് വായുവില്‍ പരീക്ഷിക്കാമെന്ന് കരുതി എന്ന കുറിപ്പോടെ ആകാശത്തു കൂടി നടക്കുന്ന മറ്റൊരു വിഡിയോ മജ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT