Brinjal Meta AI Image
Life

പുഴു ഉണ്ടോയെന്ന സംശയം വേണ്ട! നല്ല വഴുതനങ്ങ നോക്കി വാങ്ങാം

നല്ല വഴുതനങ്ങ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ.

സമകാലിക മലയാളം ഡെസ്ക്

പോഷക​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും വഴുതനങ്ങയ്ക്ക് അധികം ആരാധകരില്ല. അതിന്റെ പ്രധാന കാരണം പുറമെയുള്ള സൗന്ദര്യം കണ്ട് വഴുതനങ്ങ വാങ്ങി വീട്ടിലെത്തി മുറിച്ചു നോക്കുമ്പോൾ അകത്ത് കേടായിരിക്കും അല്ലെങ്കിൽ പുഴുക്കൾ ഉണ്ടാകുമെന്നതാണ്.

നല്ല വഴുനതനങ്ങ നോക്കി വാങ്ങാം

  • കടും നിറമുള്ളതും തിളക്കമുള്ളതമായ വഴുതനങ്ങകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇവ ഫ്രഷ് ആയിരിക്കും. എന്നാൽ മങ്ങിയതോ ഇളം നിറം ഉള്ളതോ ആയത് കേടായതോ പഴയതോ ആയിരിക്കാൻ സാധ്യതയുണ്ട്.

  • വഴുതനങ്ങ വാങ്ങുമ്പോൾ പുറമെ കുത്തോ പാടോ ഉണ്ടോയെന്ന് ശ്രദ്ധപൂർവം പരിശോധിക്കണം. കാരണം അവ പ്രാണികൾ പച്ചക്കറിക്ക് ഉള്ളിൽ കയറിയതിന്റെയും കേടായതിന്റെയും സൂചനയാണ്.

  • ഭാരം കുറഞ്ഞ വഴുതനങ്ങകൾ സാധാരണയായി കൂടുതൽ ഫ്രഷും വിത്തുകൾ കുറവുള്ളതുമായിരിക്കും, അതേസമയം ഭാരം കൂടിയവ പഴകിയതോ വിത്തുകളോ പ്രാണികളോ ഉള്ളതോ ആകാം.

  • വഴുതനങ്ങ ഫ്രഷ് ആണെങ്കിൽ അവയുടെ തണ്ടിന് നല്ല പച്ചനിറം ഉണ്ടാകും. തവിട്ട് നിറമുള്ള തണ്ടുകളുള്ള വഴുതനങ്ങ ഒഴിവാക്കുക

  • ഇടത്തരം അല്ലെങ്കിൽ ചെറിയ വലിപ്പത്തിലുള്ള വഴുതനങ്ങകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്, വലിയ വഴുതനങ്ങകളിൽ കൂടുതൽ വിത്തുകൾ ഉണ്ടാകാനും പുഴു കയറാനും സാധ്യതയുണ്ട്.

വഴുതനങ്ങയുടെ ആരോ​ഗ്യ​ഗുണങ്ങൾ

വഴുതനങ്ങയിൽ കലോറി കുറവാണ്. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം, രക്തസമ്മർദം, മെച്ചപ്പെട്ട ദഹനം, പ്രമേഹ നിയന്ത്രണം, തലച്ചോറിന്റെയും നാഡികളുടെയും ആരോഗ്യം, കാൻസർ സാധ്യത, ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം, രക്തം കട്ടപിടിക്കൽ, അസ്ഥികളുടെ ആരോഗ്യം എന്നിവയ്ക്ക് വഴുതനങ്ങ കഴിക്കുന്നത് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.

5 Tips Buy Brinjal With Fewer Seeds And No Worms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT