പൊള്ളലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍  വിഡിയോ സ്‌ക്രീന്‍ഷോട്ട്, ഇന്‍സ്റ്റഗ്രാം
Life

ഫോട്ടോ ഷൂട്ടിനായി കളര്‍ ബോംബ് കത്തിച്ചു; വധുവിന്റെ മുടി കത്തിക്കരിഞ്ഞു, ദേഹത്തും പൊള്ളലേറ്റു

വരന്‍ വധുവിനെ എടുത്ത് പൊക്കുന്നതിന്റെ പിന്നിലാണ് കളര്‍ ബോംബ് പൊട്ടിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം പല രീതിയിലാണ് ഓരോരുത്തരും ആഘോഷമാക്കാറ്. ഫോട്ടോഷൂട്ടുകള്‍ക്കായി പരീക്ഷണങ്ങളോട് പരീക്ഷണങ്ങളാണ്. കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിനായി പൊട്ടിച്ച കളര്‍ബോംബ് പൊട്ടിത്തെറിച്ച് വധുവിന് പൊള്ളലേല്‍ക്കുകയാണുണ്ടായത്.

വരന്‍ വധുവിനെ എടുത്ത് പൊക്കുന്നതിന്റെ പിന്നിലാണ് കളര്‍ ബോംബ് പൊട്ടിച്ചത്. ഇതാണ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മുടി കത്തിപ്പോവുകയും പുറംഭാഗത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്നതെവിടെയെന്ന് പോസ്റ്റില്‍ വ്യക്തമല്ല.

22 ദശലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. പരിക്കേറ്റ വധുവിനെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് പലരുടേയും കമന്റുകള്‍. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നുവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT