ആനകൾ കൂട്ടത്തോടെ പുഴ നീന്തി കടക്കുന്ന ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
Life

'പുഴ കടന്ന് കാട്ടിലേക്ക്', നൂറ് കണക്കിന് ആനകളുടെ സഞ്ചാരം; അപൂര്‍വ വീഡിയോ

രാജ്യത്തെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള്‍ കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ചോ ആറോ ആനകള്‍ പുഴ നീന്തി കടക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ നൂറ് കണക്കിന് ആനകള്‍ കൂട്ടത്തോടെ വലിയ നദി നീന്തി കടക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള്‍ കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. അസം ജോര്‍ഘട്ട് ജില്ലയിലാണ് ആനകള്‍ കൂട്ടത്തോടെ ബ്രഹ്മപുത്ര നദി മുറിച്ചുകടന്നത്. ഏകദേശം നൂറ് കണക്കിന് ആനകള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നദിതുറമുഖമായ നിമതി ഘട്ടിന് സമീപമാണ് ആനകളുടെ കൂട്ടത്തോടെയുള്ള നീന്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലാവസ്ഥയിലെ മാറ്റം കൊണ്ടാകാം ആനകള്‍ കൂട്ടത്തോടെ പുഴ നീന്തി കടന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. തീറ്റ തേടി മറുകരയിലേക്ക് ആനകള്‍ കൂട്ടത്തോടെ പോയതാകാം. ഇതില്‍ നിരവധി കുട്ടിയാനകളും ഉള്‍പ്പെടുന്നു. നന്നായി നീന്താന്‍ കഴിവുള്ള മൃഗമാണ് ആനയെന്നും വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി