വീഡിയോ ദശ്യം 
Life

കുഞ്ഞിനെ കൊണ്ടു പോയി; വണ്ടിക്ക് പിന്നാലെ പാഞ്ഞ് അമ്മപ്പശു; ഉള്ളുലയ്ക്കും കാഴ്ച (വീഡിയോ)

കുഞ്ഞിനെ കൊണ്ടു പോയി; വണ്ടിക്ക് പിന്നാലെ പാഞ്ഞ് അമ്മപ്പശു; ഉള്ളുലയ്ക്കും കാഴ്ച (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ഓക്ക്ലൻഡ്: മനുഷ്യനായാലും മൃ​ഗമായാലും അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേ​​ഹത്തിന്റെ ആഴം അളക്കുക അസാധ്യമാണ്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്ത് ത്യാ​ഗവും സഹിച്ച് അമ്മമാർ അവരെ രക്ഷപ്പെടുത്താൻ ഏതറ്റം വരെയും പോകും. 

ഈ ദൃശ്യങ്ങൾ അതിന്റെ നേർക്കാഴ്ചയാണ്. അത്തരമൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ന്യൂസിലൻഡിലാണ് സംഭവം. ഇവിടുത്തെ കന്നുകാലി ഫാമിൽ വളർത്തുന്ന പശുവിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

അമ്മപ്പശുവിന്റെ അരികിൽ നിന്നു ചെറിയ പ്രായത്തിൽ തന്നെ പശുക്കിടാങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് ഇത്തരം ഫാമുകളിൽ പതിവാണ്. അത്തരത്തിൽ അമ്മയുടെ അരികിൽ നിന്നു പശുക്കിടാവിനെ കൊണ്ടുപോയ വാഹനത്തിനു പിന്നാലെ ഒടുന്ന അമ്മപ്പശുവിന്റെ കാഴ്ചയാണ് വീഡിയോയിൽ. നൊമ്പരപ്പെടുത്തുന്ന കാഴ്ച നിരവധി പേരാണ് കണ്ടത്. 

വാഹനത്തിനു പിന്നിൽ മൂന്ന് പശുക്കിടാങ്ങൾ നിൽക്കുന്നതും അമ്മപ്പശു വാഹനത്തിനു പിന്നാലെ ഓടുന്നതും ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ട്വിറ്ററിൽ ഈ ദൃശ്യം പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21