തിരുവനന്തപുരം: പഴയകാല തെന്നിന്ത്യന്‍ നടന്‍ മോഹന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ട് വൃന്ദ മന്ദിരത്തില്‍ കഴിയുന്നതായ വാര്‍ത്ത സഹാനുഭൂതിയോടെയാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ആ വാര്‍ത്തയോടുള്ള വായനക്കാരുടെ പ്രതികരണവും സമാന സ്വഭാവത്തിലുള്ളതായിരുന്നു. എന്നാല്‍ അതിന്റെ മറുവശം പറയുകയാണ്, പോളിസി വിദഗ്ധനായ ജെഎസ് അടൂര്‍ ഈ കുറിപ്പില്‍. മോഹന്റേത് വെറും കണ്ണീര്‍ക്കഥയല്ലെന്നും പ്രായമാവുമ്പോള്‍ ഷെയേഡ് ലിവങ് സ്‌പെയ്‌സിലേക്കു മാറുന്നത് പല രാജ്യങ്ങളിലും സാധാരണമായ കാര്യമാണെന്നും ജെഎസ് അടൂര്‍ പറയുന്നു.
കുറിപ്പ്:
കേരളത്തില്‍ ഏതെങ്കിലും ഒരു മീഡിയ ഒരു ' കണ്ണീര്‍ ' കഥ പ്രസിദ്ധീകരിച്ചാല്‍ ബാക്കി എല്ലാം അതിന്റെ വിവിധ ചേരുവകള്‍ ചേര്‍ത്ത് വീണ്ടും വീണ്ടും ഇരപിടിയന്‍ പോസ്റ്റ്ര്‍ ഇറക്കും.
അങ്ങനെ പഴയകാല നടന്‍ ' മോഹന്‍ ന്റെ ' കണ്ണീര്‍ കഥ ' ഇവിടെ പല പ്രസിദ്ധീകരണങ്ങള്‍ ഇറക്കി.
കേരളത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ഏതെങ്കിലും ഷെയെഡ് ലിവിങ് സ്‌പെസില്‍ പോയി താമസിച്ചാല്‍ ഏതോ മോശം കാര്യമാണ്. വൃദ്ധ സദനത്തില്‍ ' തള്ളിയ ' കണ്ണീര്‍ കഥ വിവരിക്കും.
വിദേശത്ത് പല രാജ്യങ്ങളും ' assisted shared living space ' സാധാരണമാണ്. യു എന്‍ അടക്കമുള്ള വലിയ ജോലിയില്‍ ആയിരുന്ന പല സഹപ്രവര്‍ത്തകര്‍ അവരുടെ പാറ്റ്‌നെഴ്‌സിന്റെ കാലം കഴിഞ്ഞു ഒറ്റപ്പെട്ടു എന്നു തോന്നിയാല്‍ സര്‍ക്കാര്‍ നടത്തുന്ന അങ്ങനെയുള്ള സ്ഥാപനങ്ങളിലേക്ക് മാറും
കാരണം ഒരു എന്‍പത് വയസ്സ് ഓക്കേ ആയാല്‍ പലപ്പോഴും ഒരാള്‍ക്ക് ഒറ്റക്ക് ജീവിക്കാന്‍ പലതരം ബുദ്ധിമുട്ടുകള്‍ കാണും. അവര്‍ അസിസ്റ്റഡ് ഷെയെഡ് ഫെസിലിറ്റിയിലേക്ക് ( ഇവിടെനമ്മള്‍ അതിനെ തെറ്റായി ' വൃദ്ധ ' സദനം എന്നു വിളിക്കും ) സ്വയം മാറും അല്ലെങ്കില്‍ സുഹൃത്തുക്കളോട് പറയും. ഇതു സാധാരണമാണ്. അതു ആരും ' കണ്ണീര്‍ കഥ ' ആക്കില്ല.
കേരളത്തിലും കാര്യങ്ങള്‍ അറിയാവുന്ന വലിയ വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ ഇങ്ങനെ ഉള്ള സൗകര്യങ്ങള്‍ തെരെഞ്ഞടുക്കും. ബി അര്‍ പി ഭാസ്‌കര്‍ സര്‍ അങ്ങനെയുള്ള അസിസ്റ്റഡ് ഷെയെഡ് ഫെസിലിറ്റിയില്‍ മാറി.
മോഹന്‍ അങ്ങനെ ഉള്ള ഒരിടത്തുമാറിയത് ഏതാണ്ട് എന്‍പത് വയസ്സ് അടുത്തപ്പോഴാണ്. അദ്ദേഹത്തിന്റെ മകനും കുടുംബവും ജര്‍മ്മനിയിലാണ്. ഇങ്ങനെ ഉള്ള പലരും പത്തനംതിട്ട ജില്ലയില്‍ ഉണ്ട്. അവരില്‍ പലരും അസിസ്റ്റഡ് ഷെയെഡ് ഫെസിലിറ്റിയിലേക്ക് മാറി.
കേരളത്തില്‍ ഇതു സാധാരണമാകും. കാരണം പലപ്പോഴും ഒരു പാട്‌നര്‍ പോയാല്‍ പലരും വീട്ടില്‍ ഒറ്റക്കാകും. സഹായത്തിനു ആളുകള്‍ കാണില്ല. മക്കള്‍ വിദേശത്തു ആയിരിക്കും. അവരെ അവരുടെ വഴിക്ക് വിടും. എന്നിട്ട് പലരും വീട് വിറ്റ് അങ്ങനെയുള്ള ഫെസിലിറ്റിയില്‍ മാറും.
ഈ പ്രാവശ്യം പൂനായില്‍ പോയപ്പോള്‍ പല സുഹൃത്തുക്കളും അങ്ങനെയുള്ള ഫെസിലിറ്റി നേരത്തെ ബുക്ക് ചെയ്യുന്നു എന്ന് പറഞ്ഞു.
എന്തായാലും മോഹന്റെ ഇന്റര്‍വ്യൂവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ മുറിയിലെ ഈസി ചെയറില്‍ ഇന്റര്‍വ്യൂ കൊടുത്തു. അദ്ദേഹത്തിന്റെത് ' കണ്ണീര്‍ കഥ ' ആയി എനിക്ക് തോന്നിയില്ല. അതു ' കണ്ണീര്‍ കഥ ' യാക്കി ഇര പിടിയന്‍ പോസ്റ്റ്ര്‍ ആക്കുന്നത് വായനക്കാരെ കൂട്ടി പത്തു തുട്ടിനാണ്.
അടുത്ത പത്തു ഇരുപത് വര്‍ഷത്തില്‍ അസിസ്റ്റഡ് ഷെയേഡ് ലിവിങ് സ്പേസ് കേരളത്തില്‍ സാധാരണമാകും. ഈ ' കണ്ണീര്‍ കഥ ' എഴുതിയ പലരും അങ്ങനെയുള്ളിത്തു ജീവിക്കും. അപ്പോള്‍ അതു ' കണ്ണീര്‍ കഥ ' അല്ലാതെ കോമണ്‍ സെന്‍സാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates