വിഡിയോ സ്ക്രീൻഷോട്ട് 
Life

സൗന്ദര്യത്തിന് അളവുകോലില്ല; 25 നഗ്ന മാറിടങ്ങളുമായി അഡിഡാസ് പരസ്യം

അഡിഡാസ് സ്പോർട്സ് ബ്രായുടെ പുതിയ പരസ്യത്തിലാണ് വ്യത്യസ്ത ആകൃതികളിലും വലുപ്പത്തിലും നിറത്തിലുമുള്ള 25 സ്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടിവൊത്ത ആകൃതിയുള്ള ശരീരവും ന്യൂനതകളില്ലാത്ത ചർമ്മവുമാണ് പൊതുവെ പരസ്യചിത്രങ്ങളില്‍ കാണാറ്. പല ഉത്പന്നങ്ങളും രൂപകൽപന ചെയ്തിട്ടുള്ളതു പോലും കൃത്യമായ ശരീര അളവുകളുള്ളവർക്കു മാത്രമാണ്. എന്നാല്‍ ഈ പാരമ്പര്യം തിരുത്തിയിരിക്കുകയാണ് പ്രശസ്ത ബ്രാന്‍ഡായ അഡിഡാസ് തങ്ങളുടെ പുതിയ പരസ്യത്തില്‍. വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള 25ഓളം നഗ്ന മാറിടങ്ങള്‍ അവതരിപ്പിച്ചാണ് ബ്രാന്‍ഡ് പുതിയ പരസ്യം പുറത്തുവിട്ടത്.

അഡിഡാസ് സ്പോർട്സ് ബ്രായുടെ പുതിയ പരസ്യത്തിലാണ് വ്യത്യസ്ത ആകൃതികളിലും വലുപ്പത്തിലും നിറത്തിലുമുള്ള 25 സ്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലാണ് നഗ്ന മാറിടങ്ങൾ ഉൾക്കൊള്ളിച്ച പരസ്യചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ എല്ലാ തരത്തിലുള്ള സ്തനങ്ങൾക്കും കൃത്യമായ സപ്പോർട്ട് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതു മനസ്സിലാക്കിയാണ് 43 വ്യത്യസ്ത സ്റ്റൈലുകളിൽ പുതിയ സ്പോർട്സ് ബ്രാ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. 

സപ്പോർട്ട് ഈസ് എവരിതിങ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പരസ്യത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്. ബോഡിപോസിറ്റിവിറ്റി എന്ന വലിയ ആശയമാണ് ഇതെന്നും സ്ത്രീ ശരീരങ്ങളെക്കുറിച്ചുള്ള പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ മാറ്റിമറിക്കാൻ ഇത് ഇടയാക്കുമെന്നുമാണ് കമന്റിൽ പലരും അഭിപ്രായപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT