യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ 101 നില കെട്ടിയത്തില്‍ പിടിച്ചുകയറി അമേരിക്കന്‍ പര്‍വതാരോഹകനായ അലക്‌സ് ഹോണോള്‍ഡ്. തായ്വാനിലെ അംബരചുംബിയായ തായ്പേയ് 101 കെട്ടിടത്തിലായിരുന്നു അലക്‌സിന്റെ സാഹസിക പ്രകടനം. കയറോ, സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയായിരുന്നു അലക്‌സ് ഹോണോള്‍ഡ് കെട്ടിടം കീഴടക്കിയതത്.
508 മീറ്റര്‍ (1,667 അടി) ആണ് തായ്പേയ് 101 ന്റെ ഉയരം. ഉരുക്ക്, ഗ്ലാസ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം മുള വടിയോട് സാമ്യമുള്ള രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അലക്‌സ് ഹോണോള്‍ഡിന്റെ സാഹസിക പ്രകടനം നെറ്റ്ഫ്‌ളിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത് എങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഒരു മണിക്കൂറും 31 മിനിറ്റും കൊണ്ടാണ് ഹോണോള്‍ഡ് കെട്ടിടം കീഴടക്കിയത്. നേരത്തെ ഫ്രഞ്ചുകാരന്‍ അലൈന്‍ റോബര്‍ട്ടും കെട്ടിടം സമാനമായ രീതിയില്‍ കിഴടക്കിയിരുന്നു. 'സ്‌പൈഡര്‍മാന്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അലൈന്‍ റോബര്‍ട്ട് നാല് മണിക്കൂര്‍ കൊണ്ടാണ് അന്ന് കെട്ടിടത്തിന് മുകളിലെത്തിയത്.
പ്രകടനത്തിനിടെ ഹോണോള്‍ഡ് 89-ാം നിലയിലെത്തിയപ്പോള്‍, ജനാലയ്ക്കരികില്‍ എത്തി കൈവീശികാണിച്ച സംഭവം നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. ആരാധകനെ പ്രത്യഭിവാദ്യം ചെയ്ത ഹോണോള്‍ഡ് ആ നിമിഷത്തിന്റെ വീഡിയോ പീന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. നേരത്തെ ഫ്രീ സോളോ എന്ന പേരില്‍ 3,000 അടി (915 മീറ്റര്‍) ഉയരമുള്ള എല്‍ ക്യാപിറ്റല്‍ കെട്ടിടത്തിലും ഹോണോള്‍ഡ് കയറിയിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള ഡോക്യുമെന്ററി അക്കാദമി അവാര്‍ഡും നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates