കാട്ടാനയെ വട്ടം കറക്കി യുവാവ് 
Life

'ഇതല്ല വിനോദം', കാട്ടാനയെ വട്ടം കറക്കി യുവാവ്, വിമര്‍ശനം, വിഡിയോ

ഫോറസ്റ്റ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഡില്‍ ഇറങ്ങിയ കാട്ടാനയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി പ്രകോപനമുണ്ടാക്കുന്ന യുവാവിന്റെ വിഡിയോ പങ്കിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍. വന്യജീവികളെയും മനുഷ്യര്‍ കരുതണമെന്ന സന്ദേശത്തോടെ ഫോറസ്റ്റ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ആന പ്രകോപിതനാകുകയും യുവാവിന് നേരെ പാഞ്ഞടുക്കുന്നത് വിഡിയോയില്‍ കാണാം. യുവാവിന്റെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ചായിരുന്നു പോസ്റ്റ്. നേരം പോക്കിന് വേണ്ടിയാണെങ്കിലും വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്നും പോസ്റ്റില്‍ പറയുന്നു.

'ഈ വിഡിയോയിലെ മൃഗത്തെ തിരിച്ചറിയുക' എന്ന് കുറിച്ചായിരുന്നു പോസ്റ്റ്. 'ഒരുപക്ഷേ നിങ്ങള്‍ ചെറുപ്പമായിരിക്കാം, നിങ്ങള്‍ക്ക് ആനകളെക്കാര്‍ വേഗമുണ്ടാകാം, എന്നാല്‍ ഇങ്ങനെ പ്രകോപിതരാകുന്ന മൃഗങ്ങള്‍ അടുത്ത കുറച്ച് ദിവസത്തേക്ക് മറ്റ് മനുഷ്യരെ കണ്ടാല്‍ പ്രകോപിതരാകും. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്നും' അദ്ദേഹം എക്‌സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെയും നീതി ലഭിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത

'മറ്റേ മോനല്ല', 'പൊന്നു മോന്‍', വാക്കല്ല പ്രവൃത്തിയാണ് നോക്കേണ്ടത്'; സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി, പരാതി

ദഹനക്കേട് മുതൽ കാൻസറിനെ വരെ ചെറുക്കും; നിസ്സാരമല്ല സീതപ്പഴത്തിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT