അപർണ, അമൃത ശ്രീ/ഇൻസ്റ്റ​ഗ്രാം 
Life

'ഇതാണെന്റെ ഭാര്യ, ഏറ്റവും വലിയ ഫാന്‍; എട്ട് വര്‍ഷമായി ഞങ്ങള്‍ റിലേഷന്‍ഷിപ്പിലാണ്'

ജീവിത പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് അപർണ

സമകാലിക മലയാളം ഡെസ്ക്

ലയാളം സംസാരിച്ചും ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽമീഡിയയിൽ സജീവമാണ് അമേരിക്കക്കാരിയായ അപർണ മൾബറി. ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അപർണ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയാകുന്നത്. 

റിയാലിറ്റി ഷോയിൽ വെച്ച് താൻ ഒരു ലെസ്ബിയൻ ആണെന്ന് അപർണ നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുമൊക്കെ കൂടുതൽ വ്യക്തമാക്കുകയാണ് അപർണ. 'എന്റെ ഭാര്യ അമൃത ശ്രീയാണ് എന്റെ ഏറ്റവും വലിയ ഫാൻ. ഫ്രാൻസിൽ കാർഡിയോളജിസ്റ്റാണ് അവൾ. എട്ട് വർഷമായി ഞങ്ങൾ റിലേഷൻഷിപ്പിലാണ്. ഫ്രാൻസിലേക്ക് പോകുന്നതും വരുന്നതും അവൾക്ക് വേണ്ടിയാണ്. അവൾ അല്ലാതെ മറ്റൊന്നും അവിടെ എനിക്കില്ല. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അപർണ. 

'ഫ്രാൻസിൽ വേറൊരു ജീവിതമാണ്. എനിക്ക് ഫ്രഞ്ച് അറിയില്ല. ഞാനവിടെ നിൽക്കുന്നത് എന്റെ ഭാര്യയ്‌ക്ക് വേണ്ടിയാണ്. ഞാനും അമൃത ശ്രീയും ഒരു സിംപിൾ ലൈഫ് ആണ് ഫോളോ ചെയ്യുന്നത്.എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്‌തിട്ടുള്ളത് അമൃത ശ്രീയാണ്. അതുകൊണ്ട് അവൾക്ക് പിന്തുണയായി ഞാൻ ഫ്രാൻസിലും ഉണ്ടാകണം.'- അപർണ പറയുന്നു. 

ജന്മം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് താനൊരു തനി മലയാളിയുമാണെന്നാണ് അപർണ സ്വയം പറയുന്നത്. '15 വയസുവരെ കേരളത്തിലാണ് പഠിച്ചത്. അതിന് ശേഷമാണ് അമേരിക്കയിലേക്ക് പോകുന്നത്. പഠന ശേഷം ഫ്രാൻസിൽ അധ്യാപികയായി ജോലിക്ക് കയറി. പിന്നീടാണ് കേരളത്തിൽ അവസരം കിട്ടുന്നത്. ലൈഫിൽ അധികം ഫോക്കസ് ചെയ്യാത്ത ആളാണ് താനെന്നും ഇനി എത്ര നാൾ കേരളത്തിൽ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അപർണ പറഞ്ഞു. 'കുട്ടികൾ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. കുട്ടികൾ ഉണ്ടായാൻ അവർ ഞാൻ വളർന്നപോലെ കേരളത്തിൽ തന്നെ വളരണം എന്നൊരു ആ​ഗ്രഹമുണ്ട്. അത്ര നല്ല കുട്ടിക്കാലമായിരുന്നു എനിക്ക് ഉണ്ടായിരുന്നതെന്നും അപർണ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT