വെരിറ്റി വാന്‍ഡല്‍ ഇന്ത്യന്‍ വംശജനൊപ്പം  instagram
Life

'ഇങ്ങനെയാണ് ഇന്ത്യക്കാര്‍, മഴ പെയ്തപ്പോള്‍ അലക്കിയിട്ട തുണി എടുത്തു'; ഓസ്‌ട്രേലിയന്‍ വീട്ടമ്മയുടെ പോസ്റ്റ് വൈറല്‍

ഓസ്ട്രേലിയക്കാരിയായ വെരിറ്റി വാന്‍ഡല്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വിഡിയോയാണിത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ വംശജര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കുടുംബമായും പഠനാവശ്യത്തിനോ അല്ലെങ്കില്‍ ജോലി ആവശ്യങ്ങള്‍ക്കായോ താമസിക്കുന്നുണ്ട്. പലപ്പോഴും ഇന്ത്യക്കാരുടെ ശീലങ്ങളും രീതികളും അവിടത്തെ സ്വദേശികളുടെ ശ്രദ്ധപിടിച്ചു പറ്റാറുമുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വംശജന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ഓസ്ട്രേലിയക്കാരിയായ വെരിറ്റി വാന്‍ഡല്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വിഡിയോയാണിത്. ഇന്ത്യന്‍ വംശജനായ ഒരു പോസ്റ്റ്മാന്‍ തന്റെ വീട്ടില്‍ അലക്കിയിട്ട തുണി മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ എടുത്തുവെച്ചുവെന്നും അയാളുടെ പ്രവൃത്തി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നുമാണ് സിസിടിവി ഫൂട്ടേജുകള്‍ അടക്കം പോസ്റ്റ് ചെയ്തുകൊണ്ട് വെരിറ്റി വാന്‍ഡല്‍ കുറിച്ചു.

വാന്‍ഡലിന്റെ വീട്ടില്‍ ഒരു പാഴ്സല്‍ നല്‍കാനെത്തിയതായിരുന്നു പോസ്റ്റ്മാന്‍. ഇതിനിടയില്‍ മഴ പെയ്തു. അപ്പോഴാണ് മുറ്റത്ത് അലക്കിയിട്ട തുണികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം ആ തുണികളെല്ലാം അയയില്‍ നിന്നെടുത്ത് മഴ കൊള്ളാത്തിടത്ത് കൊണ്ടുപോയി വെക്കുന്നതും വിഡിയോയില്‍ കാണാം. നിരവധി പേര്‍ പോസ്റ്റ്മാനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. നിസ്വാര്‍ത്ഥ പ്രവൃത്തിയെ അഭിനന്ദിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും. നടി പ്രിയങ്കാ ചോപ്ര ഈ വിഡിയോ ലൈക്ക് ചെയ്യുകയും പോസ്റ്റ്മാനെ അഭിനന്ദിച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തു.

viral video of australian woman praising indian origin mailman for kind gesture

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT