കെ ജ്യോതിഷ് 
Life

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

20 വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ജ്യോതിഷ് കുമാറിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നാട്ടുവൈദ്യം വീണ്ടെടുത്താൽ ബദൽ ജീവിതം സാധ്യമാണെന്ന് തന്റെ കഠിനാധ്വാനത്തിലൂടെ തെളിയിക്കുകയാണ് ഇരിക്കൂർ സ്വദേശിയും നാട്ടുവൈദ്യനുമായ കെ ജ്യോതിഷ്. കണ്ണൂരിലെ പയ്യാവൂർ മലനിരകളിൽ നിന്ന് ശേഖരിക്കുന്ന ഔഷധസസ്യങ്ങൾ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന മരുന്നുകൾ കൊണ്ടാണ് ജ്യോതിഷ് ചികിത്സ നടത്തുന്നത്.

വെരിക്കോസ് വെയ്ൻ, മുടികൊഴിച്ചിൽ, അകാലനര, ചർമ്മകാന്തി എന്നിങ്ങനെ സാധാരണക്കാരെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും ജോതിഷ് നാട്ടുവൈദ്യം ഉപയോ​ഗിച്ച് ചികിത്സ നൽകുന്നുണ്ട്. 20 വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ജ്യോതിഷ് കുമാറിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

മട്ടന്നൂർ പഴശിരാജാ എൻഎസ്എസ് കോളജിൽ ബിരുദ വിദ്യാർഥിയായി ആയിരുന്നപ്പോഴാണ് നാട്ടുവൈദ്യത്തിൽ കമ്പം കയറി ജ്യോതിഷ് ഈ രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രശസ്തരായ പലവൈദ്യരുടെയും കീഴിൽ ഗുരുകുല വിദ്യാഭ്യാസം നടത്തി. പാപ്പിനിശേരി കുമാരൻ വൈദ്യരിൽ നിന്നും വിഷചികിത്സ പഠിച്ചായിരുന്നു തുടക്കം.

1993-ൽ എസ്എസ്എൽസിക്ക് പഠിക്കുന്ന കാലത്തെ കുഞ്ഞിക്കണ്ണൻ വൈദ്യരിൽ നിന്നും ബാലചികിത്സയും അഭ്യസിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ പ്രശസ്തനായ ഗോപാലൻ വൈദ്യർ ഉൾപ്പെടെയുളളവരിൽ നിന്ന് 10 വർഷം നാട്ടുവൈദ്യം പഠിച്ചതിന് ശേഷമാണ് സ്വന്തമായി ഔഷധകൂട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. സുഹൃത്ത് പ്രമോദിന്റെ മുടി കൊഴിച്ചിലും താരനും നരയും മാറ്റാനാണ് ആദ്യമായി ഔഷധസസ്യങ്ങൾ ഉപയോഗിച്ചു എണ്ണ തയ്യാറാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖത്തുണ്ടാകുന്ന കറുപ്പം വിളർച്ചയും കുരുക്കളും ഇല്ലാതാക്കാൻ മുഖത്ത് പുരട്ടാനുളള പ്രത്യേക എണ്ണയും വെരിക്കോസ് വെയ്‌നിന് പുറമേക്ക് പുരട്ടാനുളള തൈലവും ജോതിഷ് ഉണ്ടാക്കി നൽകുന്നുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഈ എണ്ണകൾ ഉപയോഗിക്കാമെന്നും യാതൊരുവിധ പാർശ്വഫലങ്ങളഉം ഇല്ലെന്നും ജ്യോതിഷ് അവകാശപ്പെടുന്നു. തലയിൽ പുരട്ടുന്ന എണ്ണ ഉപയോഗിച്ചാൽ നല്ല ഉറക്കവും മാനസിക സന്തോഷവും ലഭിക്കുമെന്ന് ജ്യോതിഷ് കുമാർ കൂട്ടിച്ചേർത്തു.

ഒരു ദിവസം രണ്ടു തവണവരെ കുളിക്കുന്നതിന് മുൻപെ തന്റെ എണ്ണ ഉപയോഗിക്കാമെന്നും ജ്യോതിഷ് പറയുന്നു. സിന്തറ്റിക്ക് സൗന്ദര്യവസ്തുക്കൾക്ക് പിന്നിൽ പരക്കം പായുന്ന ആധുനിക സമൂഹത്തിന് നാട്ടുവൈദ്യത്തിലൂടെ വഴികാട്ടുകയാണ് ജ്യോതിഷെന്ന 46 വയസുകാരൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT