മൈക്രോ സോഫ്റ്റ് കമ്പനി സ്ഥാപകനായ ബിൽഗേറ്റ്‌സ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

ഇന്ത്യൻ റൊട്ടിയുണ്ടാക്കി നെയ്യും കൂട്ടി ഒരു പിടി,  അടിപൊളിയെന്ന് ബിൽ​ഗേറ്റ്‌സ്; വീഡിയോ

ഇൻസ്റ്റാ​ഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ​ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ​

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ റൊട്ടി നെയ്യും കൂട്ടി അടിച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സ്. ഇൻസ്റ്റാ​ഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ​ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ​ഞങ്ങൾ രണ്ടു പേരും ചേർന്ന് അടിപൊളിയായി ഇന്ത്യൻ റൊട്ടി ഉണ്ടാക്കിയെന്ന ക്യാപ്‌ഷനോടെയാണ് ബിൽ​ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗോതമ്പ് കുഴയ്‌ക്കുന്നത് മുതൽ തവയിൽ റൊട്ടിയുണ്ടാക്കുന്നത് വരെ ഈഥനൊപ്പം ബിൽ​ ഗേറ്റ്‌സും കൂടി. പാചകത്തിനിടെ രസകരമായ ചില വർത്തമാനങ്ങളും ഇരുവരും നടത്തുന്നുണ്ട്. 

'എന്നാണ് അവസാനമായി പാചകം ചെയ്‌തതെന്ന് ഓർമ്മയുണ്ടോ?' എന്ന ഈഥന്റെ ചോദ്യത്തിന് 'സൂപ്പ് ചൂടാക്കുന്നത് പാചകമായി കണക്കിലെടുത്താൽ സ്ഥിരമായി പാചകം ചെയ്യാറുണ്ടെന്നായിരുന്നു തമാശരൂപേണയുള്ള ബിൽ​ഗേറ്റ്‌സിന്റെ മറുപടി. വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്. വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയിലെ ​ഗോതമ്പ് കർഷകരോടും അദ്ദേഹം നന്ദി പറഞ്ഞു. 

ഈഥൻ ഇന്ത്യയിലെ ബിഹാറിൽ പോയി തിരിച്ചു വന്നു. അവിടുത്തെ കർഷകരെ പരിചയപ്പെട്ടുവെന്നും 'ദിദി കി രസോയി' കമ്മ്യൂണിറ്റി കാന്റീനിലുള്ള സ്ത്രീകളാണ് ഈഥനെ നല്ല റൊട്ടിയുണ്ടാക്കാൻ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT