ഡോളി, ബില്‍ഗേറ്റ്സ് ഇന്‍സ്റ്റഗ്രാം
Life

ഡോളിയുടെ വൈറല്‍ ചായ കുടിക്കാൻ ബിൽ​ ഗേറ്റ്‌സ് പറന്നെത്തി; '2024ലെ മികച്ച കൊളാബ്' എന്ന് സോഷ്യൽമീഡിയ

ഡോളി ചായ വാലയൊപ്പമുള്ള വിഡിയോ ബിൽ​ ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

സിനിമ സ്റ്റൈലില്‍ നല്ല ചൂട് ചായ ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റിയായ ഡോളിയുടെ കയ്യില്‍ നിന്നും നേരിട്ട് ചായ കുടിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് എത്തി. ഡോളി ചായ ഉണ്ടാക്കുന്ന സ്റ്റൈൽ ആസ്വദിച്ച് ഉന്തുവണ്ടിക്കരികിൽ നിൽക്കുന്ന, ലോകത്തിലെ സമ്പന്നരിൽ ഏഴാം സ്ഥാനക്കാരനായ ബിൽ ​ഗേറ്റ്സ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. ഡോളി ചായ വാലയൊപ്പമുള്ള വിഡിയോ ബിൽ​ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

ഇന്ത്യയിൽ എവിടെ തിരിഞ്ഞാലും പുതുമകളാണ്. അത് ഒരു ചായ ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും.- എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് ബിൽ ​ഗേറ്റ്സ് കുറിച്ചത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ബിൽ​ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024ലെ മികച്ച കൊളാബ് എന്നായിരുന്നു വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. ലോകത്തെ ഏറ്റവും ഭാ​ഗ്യവാനായ മനുഷ്യൻ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഉന്തുവണ്ടിയിലെത്തി സിനിമ സ്റ്റൈലില്‍ ചായ വില്‍ക്കുന്ന ‘ഡോളി ചായവാല’യുടെ നിരവധി വിഡിയോകൾ നേരത്തെ വൈറലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT