യെല്ലോ വാര്‍ബ്ലര്‍ 
Life

'നിർത്തടാ.., എനിക്ക് ദേഷ്യം വരുന്നു!' ഉച്ചത്തിൽ ഹോണടിച്ചാൽ പക്ഷികൾ ചൂടാകും

പക്ഷിഗീതം മറ്റ് ശബ്ദങ്ങള്‍ കാരണം തടസപ്പെട്ടതോടെ കുരുവികള്‍ ആക്രമാസക്തരായി.

സമകാലിക മലയാളം ഡെസ്ക്

റോഡിലെ ശബ്ദകോലാഹലങ്ങളും വാഹനങ്ങളുടെ ഹോണടിയും പക്ഷികളെ കോപാകുലരാക്കുമെന്ന് പഠനം. ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളില്‍ കാണപ്പെടുന്ന യെല്ലോ വാര്‍ബ്ലര്‍ എന്ന കുരുവികളിലായിരുന്നു ഗവേഷണം. ശബ്ദമലിനീകരണം ഇവയുടെ സ്വഭാവം വ്യത്യാസപ്പെടുത്തുന്നതായും ഇവയെ കൂടുതല്‍ അക്രമാസക്തമാക്കിയതായും ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഫ്ലോറിയാനാ, സാന്‍റാ ക്രൂസ് എന്ന ദ്വീപുകളില്‍ ഈ കുരുവികള്‍ തിങ്ങിപാര്‍ക്കുന്ന 38 ഇടങ്ങളില്‍ സ്പീക്കറും വാഹനങ്ങളുടെ ഹോണും മുഴക്കി ശബ്ദകോലാഹലമുണ്ടാക്കി. പക്ഷിഗീതം മറ്റ് ശബ്ദങ്ങള്‍ കാരണം തടസപ്പെട്ടതോടെ കുരുവികള്‍ അക്രമാസക്തരാവുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ആനിമല്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിര്‍ത്തി സംരക്ഷണ വേളയില്‍ കുരുവികള്‍ പക്ഷിഗീതം ആക്രമണ സിഗ്നലായാണ് കണക്കാക്കുന്നത്. എന്നാല്‍ ശബ്ദകോലാഹലങ്ങള്‍ അവ തമ്മിലുള്ള ആശയവിനിമയം തടപ്പെടുത്തും. ഇത് തെറ്റിദ്ധരിക്കപ്പെടുകയും പരസ്പരം ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. റോഡില്‍ നിന്ന് അകലെ താമസിക്കുന്ന കുരുവികളെക്കാള്‍ സമീപം താമസമാക്കിയ കുരുവികളിലാണ് സ്വഭാവ മാറ്റം കൂടുതല്‍ ദൃശ്യമായതെന്നും ഗവേഷകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT