വീഡിയോ ദൃശ്യം 
Life

'കാൻഡി പറാത്ത' കഴിച്ചിട്ടുണ്ടോ? എരിവും മധുരവും ചേർന്നൊരു വിചിത്ര കോമ്പിനേഷൻ, വിഡിയോ 

മിഠായികൾ നിറച്ച പറാത്തയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രേക്ക്ഫാസ്റ്റിന് പറാത്ത കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. അടിപൊളി ഫില്ലിം​ഗ് നൽകി അച്ചാറിനും തൈരിനുമൊപ്പം കഴിച്ചാൽ പെർഫക്ട് സ്റ്റാർട്ട് തന്നെയാകും അത്. എന്നാലിതാ പതിവ് കോമ്പിനേഷൻ എല്ലാം തെറ്റിച്ച് മിഠായികൾ നിറച്ച പറാത്തയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കേക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സം​ഗതി ഉള്ളതാണ്. 

ഒരു ഫുഡ് വ്‌ളോഗർ അപ് ലോഡ് ചെയ്ത പുതിയ വിഡിയോയിലാണ് 'കാൻഡി പറാത്ത' ഹിറ്റായിരിക്കുന്നത്. മാവ് പരത്തിയെടുത്തതിന് ശേഷം മിഠായികൾ പൊടിച്ചെടുത്ത് അതിൽ നിറയ്ക്കും. സാധാരണ പറാത്ത ഉണ്ടാക്കുന്ന അതേ രീതി തന്നെയാണ് തുടരുന്നത്. ചമ്മന്തിക്കൊപ്പമാണ് ഇത് വിളമ്പുന്നത്. ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ നിന്നുള്ള വിഡിയോയാണ് ഇത്. 

വിഡിയോ കണ്ടവരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ സംഭവം അടിപൊളിയായിരിക്കുമെന്ന് പറയുമ്പോൾ മറ്റുചിലർക്ക് ഇത് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഡെസർട്ടായി കഴിക്കാൻ കൊള്ളാം എന്നാണ് പലരും പറയുന്നത്. പലർക്കും ഒറിജിനൽ പറാത്തയെ ഇങ്ങനെ മാറ്റുന്നതിനോട് അത്ര യോജിപ്പില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ