വീഡിയോ ദൃശ്യം 
Life

അരിപ്പയല്ല ഇത് നെയില്‍ ആര്‍ട്ട്! വേണമെങ്കില്‍ ചായയും അരിച്ചെടുക്കാം; വൈറല്‍ വിഡിയോ  

നെയില്‍ ആര്‍ട്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിസൈനാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഖങ്ങളില്‍ വ്യത്യസ്തത പരീക്ഷിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ആഘോഷങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ ഡിസൈനിലുള്ള നെയില്‍ ആര്‍ട്ട് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധനേടുന്നതിനിടെ നെയില്‍ ആര്‍ട്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിസൈനാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഇത് വെറും നെയില്‍ ആര്‍ട്ട് മാത്രമല്ല വേണമെന്നുവച്ചാല്‍ ചായ ആറ്റാന്‍ പോലും സംഗതി ഉപയോഗിക്കാം. 

ആര്‍ട്ടിഫിഷല്‍ നഖം വിരലില്‍ ഒട്ടിച്ചശേഷം അതിന്റെ നടുക്കായി ഒരു ദ്വാരം സൃഷ്ടിച്ചെടുത്തു. ഇതിലേക്ക് അരിപ്പയുടെ മെഷ് മുറിച്ചെടുത്ത് യോജിപ്പിച്ച് വയ്ക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. ഈ മെഷ് പശ ഉപയോഗിച്ച് ഒട്ടിച്ചതിന് ശേഷം അതുവഴി ഏലക്ക ഇട്ട നല്ല ചൂട് ചായ അരിച്ചെടുക്കുന്നതും വിഡിയോയില്‍ കാണാം. 

ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ചിലര്‍ ഇതുകണ്ട് മണ്ടന്‍ ആശയം എന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ എങ്ങനെ ആ ചായ കുടിക്കും എന്ന ചിന്തയിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍