Representational Image 
Life

തെങ്ങില്‍ മണ്ടയടപ്പാണോ എന്ന് ആശങ്കപ്പെടേണ്ട; തേങ്ങ പൊഴിയാനും വിണ്ടുകീറാനും കാരണം ഇതാകാം

തെങ്ങിലുണ്ടാകുന്ന ഈ തകരാറുകള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തെങ്ങ് കര്‍ഷകര്‍ ഏറെ ആശങ്കയോടെ കാണുന്ന ഒന്നാണ് മണ്ടയടപ്പ് അഥവാ കൂമ്പടപ്പ് രോഗം. എന്നാല്‍ തെങ്ങിന്റെ ഉത്പാദനക്ഷമതയെ തകിടം മറിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്-അത് ബോറോണിന്റെ കുറവാണ്. മണ്ടയടപ്പാണെന്ന് തെറ്റിദ്ധരിച്ച് കര്‍ഷകര്‍ വലയുന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ വിളവെടുപ്പ് പാടെ താളം തെറ്റും.

തെങ്ങുകളില്‍ ബോറോണിന്റെ അഭാവം ഉണ്ടാകുമ്പോള്‍ അവ പുറത്തു കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.

  • ഓലകളുടെ രൂപവൈകൃതം: ചുരുള്‍ വിടരാത്ത ഇളം ഓലകള്‍ നാമ്പിനുചുറ്റും തിങ്ങിക്കൂടി വളരുന്നു. ഓലക്കാലുകളുടെ അഗ്രങ്ങള്‍ ഒട്ടിച്ചേര്‍ന്നു വിരിയാതെ കുഴല്‍പോലെയും 'ചൂണ്ട' പോലെയും വളയുന്നു.

  • പൂങ്കുല വൈകല്‍: കായ്ക്കുന്ന തെങ്ങുകളില്‍ പൂങ്കുലകള്‍ ഉണ്ടാകാന്‍ താമസം നേരിടുകയും, ഉണ്ടാകുന്നവ തന്നെ മച്ചിങ്ങ പാകമാകുന്നതിനു മുന്‍പു പൊട്ടിപ്പോകുകയും ചെയ്യുന്നു.

  • മച്ചിങ്ങ പൊഴിച്ചില്‍: കുലകളില്‍ മച്ചിങ്ങ പിടിക്കാതിരിക്കുകയോ പിടിച്ചവ അകാലത്തില്‍ കൊഴിഞ്ഞു പോകുകയോ ചെയ്യുന്നത് പതിവാണ്.

  • തേങ്ങ വിണ്ടുകീറല്‍: തേങ്ങയുടെ പുറംഭാഗത്തും ചിരട്ടയിലും വിള്ളലുകള്‍ വീഴുന്നു. പൊതിച്ചു കഴിയുമ്പോള്‍ ചിരട്ട വിണ്ടുകീറിയിരിക്കുന്നതായി കാണാം.

  • ഗുണനിലവാരക്കുറവ്: ശരിയാംവണ്ണം കാമ്പുണ്ടാകാതെ തേങ്ങയുടെ വളര്‍ച്ച മുരടിക്കുന്നു.

  • പാകമാകാത്ത ചെറിയ തേങ്ങകള്‍ ഉണങ്ങി കുലകളില്‍ത്തന്നെ തൂങ്ങിക്കിടക്കുന്നതും കൊപ്രയുടെ മേന്മ കുറയുന്നതും മറ്റൊരു ലക്ഷണമാണ്. തൈത്തെങ്ങുകളില്‍ മടല്‍ ചീയുന്നതായും കണ്ടിട്ടുണ്ട്.

ലളിതമായ പരിഹാരമാര്‍ഗങ്ങള്‍

ബോറോണിന്റെ കുറവ് മൂലം തെങ്ങിലുണ്ടാകുന്ന ഈ തകരാറുകള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ:

  1. മണ്ണിന്റെ അമ്ലത കുറയ്ക്കാനായി കുമ്മായമോ ഡോളോമൈറ്റോ ഒരു കിലോഗ്രാം വീതം തെങ്ങൊന്നിന് നല്‍കുക. മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിക്കുന്നതോടൊപ്പം കൃത്യമായി ഈര്‍പ്പം നിലനിര്‍ത്താനും ശ്രദ്ധിക്കണം.

  2. ബോറാക്സ് എന്ന രാസപദാര്‍ഥം ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. അഞ്ചു വര്‍ഷംവരെ പ്രായമുള്ള തൈകള്‍ക്ക് 150 ഗ്രാം വീതം ബോറാക്സ് മൂന്നുമാസം ഇടവിട്ട് നല്‍കുക. കൂടുതല്‍ പ്രായമുള്ള തെങ്ങുകള്‍ക്ക് 250 ഗ്രാം വീതം രണ്ടു തവണയായി തെങ്ങിന്‍ചുവട്ടില്‍ മറ്റു വളങ്ങളോടൊപ്പം ചേര്‍ക്കാം.

  3. ജൈവവളത്തില്‍ ചേര്‍ത്ത് ബോറാക്സ് മൂന്നോ നാലോ തവണകളായി നല്‍കുന്നത് ബോറോണിന്റെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഇടങ്ങളില്‍ ഇത് പലതവണകളായി ഇടാം.

  4. ബോറാക്സ് ചേര്‍ക്കുമ്പോള്‍ മണ്ണില്‍ എപ്പോഴും ആവശ്യത്തിന് നനവുണ്ടായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക. തെങ്ങില്‍ അഭാവലക്ഷങ്ങള്‍ പൂര്‍ണമായും മാറുന്നതുവരെയേ ഈ രീതി തുടരേണ്ടതുള്ളൂ.

Boron Deficiency in Coconut Palms: Causes, Symptoms, and Easy Solutions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല; 33 മലയാളികളെ ബന്ധപ്പെടാനായില്ല; ഓണം ആഘോഷിച്ചത് 771.29 കോടിയുടെ മദ്യം കുടിച്ച്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മോദി തരംഗം മങ്ങുന്നു'; തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎക്ക് 326 സീറ്റുകള്‍: സര്‍വേ

അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ പരാതി; 'ദേവസ്വം മന്ത്രിക്ക് പ്രതികരണമില്ലേ?'