ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Life

'ചിന്‍ അപ്പ്, പൊടിക്ക്' ;  ഈ കലക്ടര്‍ അമ്മയും മകനും സൂപ്പറാണ്, ഫോട്ടോഷൂട്ടിന് മോഡലായി ദിവ്യ എസ് അയ്യര്‍

ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വീണു കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന ഇത്തരം വീഡിയോകള്‍ എല്ലാവരും ഒരുപോലെ ഏറ്റെടുക്കാറുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ഈ കലക്ടറമ്മയും മകനും ഹിറ്റാണ്. ദിവ്യ എസ് അയ്യര്‍ ഐഎഎസും മകന്‍ മല്‍ഹാറും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ആരാധകര്‍ നിരവദിയാണ്. ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വീണു കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന ഇത്തരം വീഡിയോകള്‍ എല്ലാവരും ഒരുപോലെ ഏറ്റെടുക്കാറുണ്ട്. 

കെ എസ് ശബരിനാഥന്‍ - ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് 2019ലായിരുന്നു മല്‍ഹാര്‍ ജനിച്ചത്. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ മല്‍ഹാറിന്റെ കുഞ്ഞു കുഞ്ഞുവിശേഷങ്ങള്‍ ദിവ്യ പങ്കുവെയ്ക്കാറുണ്ട്.

ഫോട്ടോഗ്രാഫറായി മാറിയ കുഞ്ഞു മല്‍ഹാറിനെയാണ് കഴിഞ്ഞദിവസം പങ്കുവെച്ച വിഡിയോയില്‍ ദിവ്യ എസ് അയ്യര്‍ പരിചയപ്പെടുത്തുന്നത്. മകന് മുന്നില്‍ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിനു പിന്നാലെ മല്‍ഹാര്‍ പകര്‍ത്തിയ ഫോട്ടോയും എന്ന രീതിയിലാണ് വിഡിയോ. 'ചിന്‍ പൊടിക്ക് അപ്പ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'മഹേഷിന്റെ പ്രതികാരം' സിനിമയിലെ 'തെളിവെയില്‍ അഴകും' എന്ന ഗാനമാണ് അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്. ലിറ്റില്‍ ജോയ്‌സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐ എ എസ് ഓഫീസര്‍ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാന്‍ കുഞ്ഞു മല്‍ഹാര്‍ എന്നാണ് ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; 8 പ്രതികളെന്ന് എഫ്ഐആർ; 6 പേർ കസ്റ്റഡിയിൽ

Today's Rashi Phalam June 26|മത്സര പരീക്ഷകളിൽ അനുകൂല സമയം, വാഹനം വാങ്ങാനും

'നാനാ ക്വാകു മന്ത്രവാദി' ആ 'ശാപം' പിൻവലിച്ചു... ഇനി ഹാരി കെയ്ൻ ​ഗോളടിക്കും!

ഗൂഗിളില്‍ ഈ 4 കാര്യങ്ങള്‍ തിരയുമ്പോള്‍ ശ്രദ്ധിക്കുക; കൗതുകം ചിലപ്പോള്‍ നിയമക്കുരുക്കാകാം!

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷ