Mushroom Pinterest
Life

കാട്ടിലെ കുമ്മായം, നാട്ടിലെത്തിയാൽ കൂൺ

കൂൺ എന്ന് നമ്മൾ വിളിക്കുമെങ്കിലും കാട്ടിൽ കുമിള്, കൂകെ, ആബെ, കുക, കുമിണു, അലുമ്പ്, കുമ്മായം എന്നിങ്ങനെ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിൻ ഡിയുടെ കലവറയാണ് കൂൺ. കൂൺ വിഭവങ്ങൾ ഇന്ന് മലയാളികളുടെ മെനുവിലെ പ്രധാനിയാണ്. വീടുകളിൽ കൂൺകൃഷി ചെയ്യുന്നവരുണ്ട്. എന്നാൽ കൃഷി ചെയ്യാതെ തന്നെ പൊട്ടിമുളയ്ക്കുള്ള കൂണുകളുണ്ട്. മരത്തടികളിലും വേരുകളിലും പാറകൾക്കിടയിലുമായി പലതരത്തിലുള്ള പല രുചിഭേദങ്ങളുള്ള കൂണുകൾ വളരാറുണ്ട്.

കൂൺ എന്ന് നമ്മൾ വിളിക്കുമെങ്കിലും കാട്ടിൽ കുമിള്, കൂകെ, ആബെ, കുക, കുമിണു, അലുമ്പ്, കുമ്മായം എന്നിങ്ങനെ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. കാട്ടിൽ 16 ഇനം കൂണുകളാണ് ഉള്ളത്. എന്നാൽ കാണുന്ന കൂണുകളെല്ലാം ഭക്ഷ്യയോ​ഗ്യവുമായിരിക്കില്ല. ‌

കാട്ടിലെ കൂണുകൾ, പലവിധം

പെരുമാട്ടിക്കുമിൾ, പിറ്റാംകുമിൾ, കങ്കണങ്കാലി കുമിൾ, താത് കുമിൾ, പുറ്റ്കുമിണു, മുതുകുമിണു, തരികുമിണു, പില്ലുകുമ്മൻ, ചക്കകുമ്മൻ, പെരിക്കാലികുമ്മൻ, മാറടാംബെ, കട്ടയാംബെ, കീക്കനാംബെ, പണ്ടറക്കുക, അരികുക, ചുണ്ടിമുക്കുക എന്നിവയാണ് പല ഗോത്രവിഭാഗങ്ങൾ കഴിക്കുന്ന രുചികരമായ കൂൺവിഭാഗങ്ങൾ.

മുളങ്കാട് നശിച്ച ശേഷം അവിടെ വളരുന്ന കൂണിനെ മുളങ്കൂൺ എന്നാണ് വിളിക്കുക. കാട് വെട്ടിയശേഷം മുളച്ചുപൊന്തുന്ന കൂണിനെ കൂവക്കൂൺ എന്നും വിളിക്കുന്നു. മരക്കുറ്റിയിൽ വളരുന്ന കൂണാണ് തുറ്റികൂൺ. ഏതു മരത്തിലാണോ കൂൺ വളരുന്നത്, ആ മരത്തിന്റെ പേരുചേർത്ത് മരക്കൂൺ അഥവാ കാതുകുമ്മൻ എന്നു വിളിക്കും.

കയ്പുള്ള കൂണാണ് കരടിക്കുമ്മൻ. പുല്ലുകൾ‍ക്കിടയിൽ ഉണ്ടവുന്നവയാണ് പുല്ലുകുമ്മൻ. ഏപ്രിൽ മേയ് മാസങ്ങളിൽ ചക്കക്കാലത്ത് സുലഭമായ കൂണാണ് ചക്കക്കുമ്മൻ.പുറ്റുകളിൽ നിരനിരയായി കാണുന്ന കൂണാണ് അരിക്കുമ്മൻ. ചീഞ്ഞ ഇലകളിൽ വളരുന്ന കൂണിനെ ചവലക്കുമ്മൻ എന്നും വിളിക്കും.

Vitamin D Rich Mushroom. Different types of Mushrooms in forest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

പാലക്കാട് ജിഎസ്ടി വകുപ്പില്‍ കൂട്ട നടപടി, 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഒരു തെറ്റ് മതി, ChatGPT-യിലെ എല്ലാ ചാറ്റും ലീക്കാകും

'ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്; വിഷമമുണ്ട്, പക്ഷെ അതാണ് ശരി'; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

SCROLL FOR NEXT