രാമു 
Life

നാല് മാസമായി യജമാനന്‍ വന്നിട്ട്‌, രാമു കാത്തിരിക്കുന്നു ഇപ്പോഴും; കണ്ണൂർ ജനറൽ ആശുപത്രിക്ക് മുന്നിലെ കണ്ണീർ കാഴ്‌ച

കഴിഞ്ഞ നാല് മാസമായി നായ കണ്ണൂർ ജനറൽ ആശുപത്രി മോർച്ചരിക്ക് മുന്നിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് കണ്ണും നട്ട് എപ്പോഴും രാമു ഉണ്ടാവും. മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാല്‍ തലപ്പൊക്കി നോക്കും എന്നിട്ട് വാലാട്ടി വാതില്‍പ്പടി വരെ ചെല്ലും. തന്റെ യജമാനന്‍ വരുന്നില്ലെന്ന് കണ്ടാല്‍ വീണ്ടും എവിടെയെങ്കിലും ചുരുചുരുണ്ടുകൂടും.

കഴിഞ്ഞ നാല് മാസമായി ആശുപത്രിയിലെ സ്ഥിരം കാഴ്ചയാണിത്. നായ കാത്തിരിക്കുന്നത് ആരേയാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടു പോയത് നായ അറിഞ്ഞിട്ടുണ്ടാവില്ല. വെയിലും മഴയും തണുപ്പുമൊന്നും രാമുവിന് ഒരു പ്രശ്‌നമല്ല. എത്ര വിശന്നാലും പുറമേയുള്ളവര്‍ കൊണ്ടു കൊടുക്കുന്ന ഭക്ഷണം കഴിക്കില്ല. വിശന്നു വലഞ്ഞാല്‍ മോര്‍ച്ചറി ജീവനക്കാര്‍ കൊടുക്കുന്നതാണ് കഴിക്കുക.

രാമു എന്ന പേരു പോലും ജീവനക്കാര്‍ നല്‍കിയതാണ്. ആള്‍ക്കൂട്ടം കണ്ടാൽ രാമു ഓടിച്ചെന്ന് നോക്കും. അക്കൂട്ടത്തില്‍ തന്റെ യജമാനന്‍ ഇല്ലെന്ന് കണ്ടാല്‍ വീണ്ടും മോര്‍ച്ചറി വാതിക്കലേക്ക് ഓടും. മിക്കപ്പോഴും വരാന്തയിലൂടെ അലഞ്ഞു തിരയുന്ന നായയുടെ നടത്തം അവസാനിക്കുക മോര്‍ച്ചറിക്ക് മുന്നിലാകും.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ രാമുവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇവനെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT