രാജവെമ്പാലയെ ആക്രമിക്കുന്ന നായക്കൂട്ടം ഇന്‍സ്റ്റഗ്രാം വിഡിയോ
Life

'സംഘബലം മഹാബലം'; ആക്രമിച്ചു കീഴടക്കാന്‍ നായക്കൂട്ടം, കുതറി മാറി രാജവെമ്പാല; വൈറല്‍ വിഡിയോ

രാജവെമ്പാലയെ അഞ്ച് നായകള്‍ ചേര്‍ന്നാണ് ആക്രമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും പോര് പോര് തന്നെയാണ്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തിലൊരു ജീവന്‍മരണ പോരാട്ടമാണ്. നാട്ടിലിറങ്ങിയ ഒരു വലിയ രാജവെമ്പാലയെ ഒരു കൂട്ടം നായകള്‍ നേരിടുന്നതാണ് വിഡിയോ.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നായകളില്‍ നിന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രാജവെമ്പാലയുടെ വിഡിയോ കണ്ട് സോഷ്യല്‍മീഡിയയും അമ്പരന്നിരിക്കുകയാണ്.

പിന്നില്‍ നിന്നും മുന്നില്‍ നിന്നും സൈഡില്‍ നിന്നുമൊക്കെ നായകള്‍ കൂട്ടത്തോടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണത്തില്‍ നിന്നെല്ലാം പാമ്പ് കുതറി മാറുന്നത് വിഡിയോയില്‍ കാണാം. നായകളുടെയും പാമ്പിന്റെയും സംഘം ചേര്‍ന്ന് ചേരി തിരിഞ്ഞാണ് സോഷ്യല്‍മീഡിയയിലും പോര്. നായകളുടെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച് കൂട്ടമായി ചെയ്താല്‍ എന്തും ചെയ്യാമെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ പാമ്പിനോട് തിരിച്ചു ആക്രമിക്കാന്‍ പറഞ്ഞവരും കമന്റു ചെയ്തവരുടെ കൂട്ടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം