പുതപ്പിനടയിൽ നിന്നും എലികൾ ഓടിപ്പോകുന്നു/ ഇൻസ്റ്റ​​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട് 
Life

ഒന്നും രണ്ടുമല്ല...ഒരു കൂട്ടം എലികൾ ഓടിപ്പായുന്നു!; തെരുവിൽ പുതച്ചുമൂടി കിടന്നയാളുടെ ബ്ലാങ്കറ്റ് മാറ്റിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്‌ച, വിഡിയോ

തെരുവിൽ ഉറങ്ങിക്കിടന്നയാളുടെ ബ്ലാങ്കറ്റിന് അടിയിൽ നിന്നും ഒരു കൂട്ടം എലികൾ

സമകാലിക മലയാളം ഡെസ്ക്

വിദേശമാണെന്നും സ്വദേശമാണെങ്കിലും ദരിദ്രരില്ലാത്ത നാടും നഗരവുമില്ല. തൊഴിലെടുക്കാന്‍ യുവതലമുറ ഏറ്റവും കൂടുതല്‍ സ്വപ്‌നം കാണുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. അമേരിക്കയിലെ പ്രധാനപ്പെട്ട നഗരമായ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഭയപ്പെടുത്തുന്നത്.

സബ് വേ സ്റ്റേഷന്റെ മലിനമായി കിടക്കുന്ന ഒരു മൂലയില്‍ ബ്ലാങ്കറ്റ് പുതച്ചു കിടക്കുന്ന ഒരു മനുഷ്യനാണ് വിഡിയോയില്‍. ദൂരെ നിന്നു നോക്കിയാല്‍ തൂണികൂട്ടിയിട്ടിരിക്കുകയാണെന്ന് തോന്നും. അടുത്തേക്ക് വരുമ്പോള്‍ പുതപ്പിനുള്ളിൽ നിന്നും ഒന്ന് രണ്ട് എലികള്‍ പാഞ്ഞു പോകുന്നത് കണ്ട് വഴിയാത്രക്കാന്‍ ബ്ലാങ്കറ്റ് പുതച്ചു കിടക്കുന്നയാളുടെ അടുത്തേക്ക് ചെന്ന് വിളിക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. 

വഴിയാത്രക്കാരന്റെ വിളി കേട്ട് കിടക്കുന്നയാള്‍ പുതപ്പ് മാറ്റുമ്പോള്‍ ഒരു കൂട്ടം എലികള്‍ കൂട്ടത്തോടെ അതിനുള്ളില്‍ നിന്നും ഓടുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ദശലക്ഷണക്കണക്കിന് ആളുകളാണ് കണ്ടത്. വിഡിയോയ്ക്ക് താഴെ വന്‍തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സമ്പന്ന രാജ്യങ്ങളിലെ വര്‍ധിച്ചു വരുന്ന വാടകയും ജീവിത ചിലവും മറ്റ് നികുതികളും താങ്ങാനാവാതെ ദരിദ്രരായ നിരവധി ആളുകള്‍ ഇത്തരത്തില്‍ തെരുവുകളില്‍ അഭയം തേടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. 'യുദ്ധത്തിന് പണമുണ്ട് എന്നാല്‍ രാജ്യത്തെ ദരിദ്രരുടെ രണ്ട് പാക്ക് വയറു നിറയ്ക്കാന്‍ പണമില്ലെ'ന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ബൈഡന്‍ പണമെല്ലാം യുക്രൈനു കൊടുത്തു'വെന്നും മറ്റൊരാള്‍ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT