വൈദ്യുതി വേലി തകര്‍ക്കുന്ന കാട്ടാനയുടെ ദൃശ്യം 
Life

അപാര ബുദ്ധി തന്നെ!, വൈദ്യുതി വേലി മുറിച്ചു കടക്കുന്ന 'സ്മാര്‍ട്ട്' ആന- വീഡിയോ

ഇപ്പോള്‍ വൈദ്യുതി വേലി മുറിച്ചു കടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്നാണ് പൊതുവെ പറയാറ്. മൃഗങ്ങളില്‍ ഏറ്റവുമധികം ബുദ്ധി ഉപയോഗിക്കുന്ന ജീവിയായാണ് ആനയെ വിശേഷിപ്പിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ വൈദ്യുതി വേലി മുറിച്ചു കടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ പങ്കുവെച്ചത്. മനുഷ്യനെ പോലെ തന്നെ ഏറെ ചിന്തിച്ച ശേഷമാണ് ആനയുടെ ഓരോ നീക്കവും.

തുടക്കത്തില്‍ കമ്പിയില്‍ പതുക്കെ ചവിട്ടി നോക്കി വൈദ്യുതി പ്രവഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി. ആദ്യം താഴത്തെ കമ്പിയിലാണ് ചവിട്ടി നോക്കുന്നത്. തുടര്‍ന്ന് വേലിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന കമ്പിയിലും കാട്ടാന ചവിട്ടുന്നത് കാണാം. ഒടുവില്‍ വൈദ്യുതി പ്രവഹിക്കുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം പോസ്റ്റ് തകര്‍ത്ത ശേഷമാണ് ആന വേലി മുറിച്ചുകടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT