ഹര്‍നാസ് സന്ധു/വിഡിയോ സ്ക്രീൻഷോട്ട് 
Life

മിസ് യൂണിവേഴ്‌സ് വേദിയില്‍ നിറകണ്ണുകളോടെ ഹര്‍നാസ്; 'ഇനിയും അഭിമാനമാകും', വിഡിയോ

മിസ് യൂണിവേഴ്‌സ് വേദിയില്‍ വികാരാധീനയായിരുന്നു ഹര്‍നാസ്. നടന്നുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇടയ്‌ക്കൊന്ന് കാലിടറി, ബാലന്‍സ് വീണ്ടെടുത്ത് വീണ്ടും മുന്നോട്ട് നടന്നു

Author : സമകാലിക മലയാളം ഡെസ്ക്

സുസ്മിതാ സെന്നിനും ലാറാ ദത്തയ്ക്കും പിന്നാലെ മിസ് യൂണിവേഴ്‌സ് കിരീടം ഒരിക്കല്‍ കൂടി ഇന്ത്യയിലെത്തിച്ച ഹര്‍നാസ് സന്ധു വീണ്ടും അതേ വേദിയില്‍ എത്തി. കരഘോഷങ്ങളാല്‍ നിറഞ്ഞ വേദിയില്‍ കാലെടുത്തുവച്ചതുമുതല്‍ വികാരാധീനയായിരുന്നു ഹര്‍നാസ്. കാണികള്‍ക്ക് നേരെ കൈവീശിക്കാണിച്ചും നമസ്‌തേ പറഞ്ഞും നടന്നുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇടയ്‌ക്കൊന്ന് കാലിടറി, ബാലന്‍സ് വീണ്ടെടുത്ത് വീണ്ടും മുന്നോട്ട് നടന്നു. 

മനോഹരമായ കറുത്ത ഗൗണ്‍ അണിഞ്ഞെത്തിയ ഹര്‍നാസ് തന്റെ പിന്മുറക്കാരെയും ഒപ്പം കൂട്ടിയിരുന്നു. ഹര്‍നാസ് ധരിച്ച ഗൗണിന് പിന്നിലെ ബോയില്‍ അഭിമാന കിരീടം ചൂടി നില്‍ക്കുന്ന സുസ്മിതയെയും ലാറയെയും കാണാം. 'ഞാന്‍ സ്‌റ്റേജില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ എനിക്ക് 17 വയസ്സ്, അന്നുമുതല്‍ മിസ് യൂണിവേഴ്‌സ് പട്ടം എന്റെ ലക്ഷ്യമായിരുന്നു', ഹര്‍നാസ് വേദിയിലെത്തിയപ്പോള്‍ പശ്ചാത്തലത്തില്‍, പോയ വര്‍ഷത്തെ യാത്രയെക്കുറിച്ച് 22കാരിയുടെ വാക്കുകള്‍ കേള്‍ക്കാമായിരുന്നു. 

ആര്‍ത്തവ തുല്യതയെക്കുറിച്ച് ലോകമെമ്പാടുമുള്ള വേദിയില്‍ ഉറക്കെ സംസാരിക്കാന്‍ ലഭിച്ച അവസരത്തെ ഹര്‍നാസ് ഓര്‍ത്തു. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനോട് നന്ദി പറഞ്ഞു. തന്നെ പ്രചോദിപ്പിച്ച അമ്മ, അച്ഛന്‍, കുടുംബം, സുഹൃത്തുക്കള്‍ എല്ലാവരും എന്നും ഹൃദയത്തിലുണ്ടാകും എന്ന് വാക്കുനല്‍കി. നിങ്ങള്‍ക്ക് ഇനിയും അഭിമാനമാകുമെന്നാണ് തന്റെ രാജ്യത്തോട് ഹര്‍നാസ് നല്‍കുന്ന ഉറപ്പ്. പുതിയ മിസ് യൂണിവേഴ്‌സിനോടായി പറഞ്ഞതിങ്ങനെ, 'ഓര്‍ക്കുക ഈ വര്‍ഷം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കണം, കാരണം നാളെ എന്താകുമെന്ന് ഉറപ്പില്ല'.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT