Life

ദീപാവലിയെക്കുറിച്ച് അറിയാമോ, ഈ പത്തു കാര്യങ്ങള്‍?

ആളുകള്‍ പലപ്പോഴും ഹിന്ദുക്കളുടെ ആഘോഷമായാണ് കാണുന്നതെങ്കിലും സിഖുകാരും ജൈനരും ദീപാവലി ആഘോഷിക്കാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പടക്കങ്ങള്‍, നിറങ്ങള്‍, വിളക്കുകള്‍, മധുരം...ഇങ്ങനെ ദീപാവലിക്ക് ആഘോഷത്തിന്റെ സമയമാണ്. തിന്‍മയുടെ കൂരിരുട്ടിന്‍മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം. ദീപാവലി ആഘോഷത്തെക്കുറിച്ച് പല ഐതിഹ്യങ്ങള്‍ പലതുണ്ട്.

സിഖുകാരുടേയും ജൈനരുടേയും കൂടി ആഘോഷമാണ്

ഓരോ വര്‍ഷവും ദീപാവലി ആഘോഷത്തിന്റെ തിയതികള്‍ മാറുന്നു. ആളുകള്‍ പലപ്പോഴും ഹിന്ദുക്കളുടെ ആഘോഷമായാണ് കാണുന്നതെങ്കിലും സിഖുകാരും ജൈനരും ദീപാവലി ആഘോഷിക്കാറുണ്ട്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലിക്കുള്ളത്.

ആഘോഷം അഞ്ച് ദിവസം

ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ദീപാവലി വര്‍ഷം തോറും അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ചന്ദ്രന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് ഓരോ വര്‍ഷവു തിയതികള്‍ മാറുന്നു. ഇത് സാധാരണയായി ഒക്ടോബറിനും നവംബറിനും ഇടയിലാണ് വരാറ്.

വിളക്കുകളുടെ ഉത്സവം

ദീപാവലി എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ്. വിളക്കുകളുടെ നിര എന്നാണ് വാക്കിന്റെ അര്‍ഥം. അതുകൊണ്ട് തന്നെ അന്നേ ദിവസം എല്ലാവരും വീടുകള്‍ ദീപങ്ങളും എണ്ണ വിളക്കുകള്‍ കൊണ്ടും അലങ്കരിക്കുന്നു.

ലക്ഷ്മീ ദേവിയുടെ ഐശ്വര്യം

ലക്ഷ്മീ ദേവി അവതരിച്ച ദിവസമാണിതെന്നാണ് പ്രധാന ഐതീഹ്യം. അതുകൊണ്ട് തന്നെ ദീപാവലി നാളില്‍ മഹാലക്ഷ്മിയെയാണ് പ്രധാനമായും ആരാധിക്കുന്നത്. വിളക്കുകള്‍ ലക്ഷ്മി ദേവിയെ ആളുകളുടെ വീട്ടിലേയ്ക്കുള്ള വഴി കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

രാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന്‍റെ ഓര്‍മ

തിന്മയുടെ മേല്‍ നന്മയുടെ വിജയം ആണ് ദീപാവലി ആഘോഷം. വ്യത്യസ്ത ഐതീഹ്യങ്ങള്‍ ആണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ളത്. ശ്രീരാമ ദേവന്‍ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ പുതുക്കലാണ് എന്ന ഐതീഹ്യവും ദീപാവലിയോടനുബന്ധിച്ചുണ്ട്.

നരകാസുരനെ നിഗ്രഹിച്ചതിന്‍റെ ഓര്‍മ

ബംഗാളില്‍ അന്നേ ദിവസം കാളീദേവിയെയാണ് ആരാധിക്കുന്നത്. നേപ്പാളില്‍ ശ്രീകൃഷ്ണ ഭഗവാന്‍ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ പുതുക്കലാണ്.

രംഗോളി വരയ്ക്കല്‍

ദീപാവലിക്ക് തറയില്‍ രംഗോലി വരക്കുന്നതും ഭംഗിയുള്ള കാഴ്ചയാണ്. വര്‍ണാഭമായ പൊടികളും പൂക്കളും ഉപയോഗിച്ചാണ് രംഗോളി വരക്കുന്നത്. ദൈവങ്ങളെ ആനയിക്കാനും ഭാഗ്യം കൊണ്ടുവരാനും ആളുകൾ അവരുടെ വീടിൻ്റെ പ്രവേശന കവാടത്തിൽ തറയിൽ രംഗോലി വരയ്ക്കുന്നു

ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നു

ദീപാവലി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള ഹിന്ദുക്കള്‍ ദേവന്‍മാര്‍ക്ക് വഴിപാടുകള്‍ അര്‍പ്പിക്കാനും വെടിക്കെട്ട് കാണാനും ആരാധനാലയങ്ങളില്‍ ഒത്തുകൂടുന്നു

ലെസ്റ്റര്‍ നഗരത്തിലെ ദീപാവലി

ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നു. യുകെയിലെ ലെസ്റ്റര്‍ നഗരമാണ് ഇന്ത്യക്ക് പുറത്ത് ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങള്‍ നടത്തുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ വെളിച്ചത്തിന്റേയും സംഗീതത്തിന്റേയും നൃത്തത്തിന്റേയും ഷോകള്‍ ആസ്വദിക്കാന്‍ ഒത്തുകൂടുന്നത്.

ഒത്തുചേരലിന്റെ സന്തോഷം

കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലിന്റെ സന്തോഷമുണ്ട് ദീപാവലിക്ക്. ആളുകള്‍ സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറുന്നു. പടക്കം പൊട്ടിക്കുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും വീടുകള്‍ അലങ്കരിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT