പെൻ​ഗ്വിനെ സ്കാനിങ്ങിന് വിധേയമാക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Life

ഇടയ്ക്കിടെ ബാലന്‍സ് നഷ്ടപ്പെടുന്നതുപോലെ; പെന്‍ഗ്വിന് എംആര്‍എ സ്‌കാനിങ് നടത്തി, വിഡിയോ

ന്യൂസിലന്‍ഡിലെ തലസ്ഥാന നഗരമായ വെല്ലിങ്ടണിലാണ് പെന്‍ഗ്വിന് സ്‌കാനിങ് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലന്‍സിങ് പ്രശ്‌നം നേരിടുന്ന ഒരു പെന്‍ഗ്വിനെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കി വിദഗ്ധര്‍. ന്യൂസിലന്‍ഡിലെ തലസ്ഥാന നഗരമായ വെല്ലിങ്ടണിലാണ് പെന്‍ഗ്വിന് സ്‌കാനിങ് നടത്തിയത്. വെയ്മൗത്തിലെ സീ ലൈഫില്‍ താമസിക്കുന്ന ചക എന്ന പെന്‍ഗ്വിനെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

ചകയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഇടയ്ക്കിടെ ചില ബാലന്‍സിങ് പ്രശ്‌നങ്ങള്‍ കണ്ടു. ഇതേക്കുറിച്ചറിയാനാണ് ചകയെ കേവ് വെറ്റിനറി വിദഗ്ധരുടെ അടുത്തെത്തിച്ചതെന്ന് സീലൈഫ് അഡ്വെഞ്ചര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ചകയെ കഴിയുന്നത്ര സ്വസ്ഥമാക്കി ഇരുത്തിക്കൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ചക നന്നായി ഭക്ഷണം കഴിക്കുകയും ഒപ്പമുള്ള പെന്‍ഗ്വിനുകളുമായി അടുത്തിടപഴകുകയും ചെയ്യുന്നുണ്ട്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ലോകത്തുതന്നെ ഇതാദ്യമായാണ് ഒരു ഫെയറി പെന്‍ഗ്വിനെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ നീക്കം സുപ്രധാനമായിരുന്നെന്നും പെന്‍ഗ്വിനുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ഇവയെ പരിപാലിക്കുന്ന ലോകത്തെ മറ്റ് കേന്ദ്രങ്ങളിലേക്ക് പരിശോധനയിലെ കണ്ടെത്തലുകള്‍ കൈമാറാനും കഴുമെന്ന് സീ ലൈഫ് അധികൃതര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21