മക്കളെ ട്രോളുന്ന അച്ഛൻ/ എക്‌സ് 
Life

ഇങ്ങനെ ട്രോളാമോ അച്ഛാ..!, 'നിന്നെ ഇം​ഗ്ലീഷ് മീഡിയത്തിൽ വിട്ട് എന്റെ കാശ് വെറുതെ പോയി'; സ്ക്രീൻഷോട്ട് പങ്കുവെച്ച് മകൾ

അച്ഛന്റെ ഹ്യൂമർ സെൻസിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

ധ്യാപകരെ ട്രോളുന്ന വിദ്യാർഥികൾ, മക്കളെ ട്രോളുന്ന അമ്മ തുടങ്ങി നിരവധി ട്രോൾ വിഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മകളുടെ ഇം​ഗ്ലീഷിനെ ട്രോളുന്ന ഒരു അച്ഛനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്. അൻവി എന്ന യുവതിയാണ് തന്റെ അച്ഛനൊപ്പമുള്ള രസകരമായ സംഭാഷണത്തനിന്റെ ഒരു സ്‌ക്രീൻ ഷോട്ട് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. 

40,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും പരിശോധിച്ചിട്ട് പറയണമെന്നും മകളോട് അച്ഛൻ പറയുന്നുണ്ട്. അതിന് 'യെസ്, ഫൗണ്ട്' എന്ന് 
മകൾ മറുപടി നൽകി. എന്നാൽ 'ഫൗണ്ട്' അല്ല, 'റിസീവ്ഡ്' എന്നാണ് പറയേണ്ടതെന്ന് അച്ഛൻ മകളെ തിരുത്തുന്നു.

പിന്നാലെ മകളെ  ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് തന്റെ പണം പാഴായെന്നും അച്ഛൻ മകളെ ട്രോളുന്നുണ്ട്. 'എന്റെ അച്ഛന് എന്ത് പറ്റി?' എന്ന ക്യാപ്‌ഷനിൽ മകൾ പങ്കുവെച്ച സ്ക്രീൻഷോട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. അച്ഛന്റെ ഹ്യൂമർ സെൻസിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. 'അച്ഛൻ എപ്പോഴും അച്ഛൻ തന്നെയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT